HOME
DETAILS

ശിവശങ്കറെ 11 മണിക്കൂര്‍ ചോദ്യം ചെയ്തു

  
backup
October 10 2020 | 01:10 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b5%86-11-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%8b


സ്വന്തം ലേഖകന്‍
കൊച്ചി: നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷിക്കുന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് നേരിടേണ്ടിവന്നത് മാരത്തണ്‍ ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്നിനാരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഒമ്പതിനു ശേഷവും തുടര്‍ന്നു.
കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലെ ഓഫിസില്‍ കമ്മിഷണര്‍ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ഈന്തപ്പഴം ചില അനാഥാലയങ്ങള്‍ക്കു നല്‍കാനായി സാമൂഹികനീതി വകുപ്പു വഴി ശിവശങ്കര്‍ നടത്തിയ ഇടപെടലിനെ സംബന്ധിച്ചു ഡയരക്ടറായിരുന്ന ടി.വി അനുപമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തയാറായത്.

ഇതിനു പുറമെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷും ശിവശങ്കറും ഒരുമിച്ചു നടത്തിയ വിദേശയാത്രയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് ഇവര്‍ കൊണ്ടുപോയ ബാഗേജുകളെ സംബന്ധിച്ചും കസ്റ്റംസ് ശിവശങ്കറിനോടു ചോദിച്ചു.
നേരത്തെ രണ്ടു തവണയായി 17 മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ചാനലിലൂടെ യു.എ.ഇ കോണ്‍സുലേറ്റിലെത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്‌പെഷല്‍ സ്‌കൂളുകള്‍ക്കും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതു ശിവശങ്കറാണെന്നാണ് അനുപമ കസ്റ്റംസിനു നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും വിളിച്ചുവരുത്തിയത്.
നയതന്ത്ര ചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തു വിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തേക്ക് 17,000 കിലോഗ്രാം ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തില്‍ യു.എ.ഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്നും അനുപമയുടെ മൊഴിയിലുണ്ട്. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയത്. ഈന്തപ്പഴ വിതരണത്തിന്റെ ഉദ്ഘാടന ദിവസം രാവിലെ ഓഫിസിലേക്കു വിളിച്ചുവരുത്തിയാണ് വാക്കാലുള്ള നിര്‍ദേശം നല്‍കിയതെന്നും അനുപമ മൊഴി നല്‍കിയിരുന്നു.
അതേസമയം സ്വപ്ന വിദേശത്തേക്ക് നിയമവിരുദ്ധമായി കോടികളുടെ കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണമാരംഭിച്ചു. പരിധി ലംഘിച്ച് വിദേശത്തേക്ക് ഡോളര്‍ കടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശിവശങ്കറിനൊപ്പം സ്വപ്ന ആറു തവണ വിദേശയാത്ര നടത്തിയിരുന്നു. ശിവശങ്കറിനൊപ്പം യാത്ര ചെയ്തതിന്റെ ഫലമായി സ്വപ്നയ്ക്ക് വി.ഐ.പി പരിഗണന ലഭിച്ചതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും യാത്രയും കൊണ്ടുപോയ ബാഗേജുകളും സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചുവരികയാണ്.
പ്രളയസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ 2018 ഒക്ടോബര്‍ 17ന് യു.എ.ഇ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായാണ് ശിവശങ്കറും സ്വപ്നയും ദുബായില്‍ പോയത്. പിന്നീട് ശിവശങ്കര്‍ ഒമാനിലേക്കു പോയപ്പോഴും സ്വപ്ന കൂടെയുണ്ടായിരുന്നു. ഇതു കൂടാതെ ഇരുവരും ഒരുമിച്ചു നാലു വിദേശയാത്രകള്‍ നടത്തിയതായും അന്വേഷണത്തില്‍ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ജൂണില്‍ വന്ദേഭാരത് വിമാനത്തില്‍ ദുബായിലേക്ക് അഞ്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സ്വപ്നയ്ക്കു വേണ്ടി ശിവശങ്കര്‍ വിമാനക്കമ്പനിയെ ബന്ധപ്പെട്ട വിവരവും കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ടിക്കറ്റ് വിദേശപൗരക്കു വേണ്ടിയാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. ഈ യാത്രക്കാരുടെ ബാഗേജുകളിലൂടെയും കറന്‍സി കടത്തിയതായും കസ്റ്റംസ് കരുതുന്നു .ഇക്കാര്യങ്ങളെല്ലാം ഇന്നലെ കസ്റ്റംസ് ശിവശങ്കറിനോട് ചോദിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago