HOME
DETAILS
MAL
'രാജഗോപാലിന്റെ ഓഫിസ് ആക്രമണത്തിനു പിന്നില്‍ രാഷ്ട്രീയമില്ല'
backup
May 08 2017 | 22:05 PM
തിരുവനന്തരപുരം: നേമം എം.എല്‍.എ ഒ രാജഗോപാലിന്റെ ഓഫിസ് തകര്‍ത്തതിനുപിന്നില്‍ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്രദ്ധക്ഷണിക്കലിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. നിറമണ്‍കര എന്‍.എസ്.എസ് കോളജ് റോഡിന് സമീപം അനില്‍കുമാര്‍ എന്നയാളുടെ വീടിന്റെ താഴത്തെ നിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ഇയാളുമായി ചിലര്‍ക്കുണ്ടായിരുന്ന സാമ്പത്തിക തര്‍ക്കങ്ങളാണ് അക്രമത്തിന് കാരണം. അനില്‍കുമാര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ മലയിന്‍കീഴ് സ്വദേശിയായ ഒ.എസ് സുനില്‍കുമാര്‍, ബിജു എന്നിവരുള്‍പ്പെടെ മൂന്നുപേരാണ് അക്രമത്തിനുപിന്നിലെന്ന് ആരോപിച്ചിരുന്നു. ഇതില്‍ സുനില്‍കുമാറും അനില്‍കുമാറും തമ്മില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."