സമൂഹ സമുദ്ധാരണത്തിനു എസ്.എം.എഫ് പ്രവര്‍ത്തനം നിസ്തുല്ല്യം: ഉമര്‍ ഫൈസി മുക്കം
കാസര്‍കോട്: മഹല്ലുകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തങ്ങള്‍ വളരെ കാര്യക്ഷമമാണെന്നും പൂര്‍വികമായിട്ടു തന്നെ ഇത്തരത്തിലുള്ള കൂട്ടായ്മ സ്ഥാപിതമാണെന്നും സംഘടനയിലൂടെ മാത്രമേ ഒരു സമുന്നത സമുദാ യത്തെ പടുത്തു ഉയര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു.
ലൈറ്റ് ഓഫ് മദീനയിലെ പ്രീ മെറിറ്റികള്‍ കോഴ്‌സ്, സ്വദേശി ദര്‍സ്,സുന്ദൂക്, മുതലായവ പോലുള്ള സുന്നി മഹല്ല് ഫെഡറന്‍ഷന്റെ പ്രൊജെക്ടുകള്‍ മാതൃക യോഗ്യമാണെന്നും എല്ലാ മഹല്ലുകളിലും ലൈറ്റ് ഓഫ് മദീയനയുടെ പദ്ധതികള്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ് എം എഫ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സയ്യിദ് ടി.കെ.പൂക്കോയ തങ്ങള്‍ ചന്ദേര അധ്യക്ഷനായി. യോഗത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹ്മദ് മുസ്‌ലിയാര്‍ , യൂ എം അബ്ദുറഹിമാന്‍ മൗലവി, എം എ ഖാസിം മുസ്‌ലിയാര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഓര്‍ഗനൈസര്‍ എ കെ ആലിപറമ്പ്, മെട്രോ മുഹമ്മദ് ഹാജി, പി ബി അബ്ദു റസാഖ് എം.എല്‍.എ,എം. സി ഖമറുദ്ധീന്‍ എ.ഹമീദ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."