കേരളത്തില്‍ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ കേരളത്തിലെ നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മത്സരം കടുപ്പിക്കുന്നതിനായി ഇരു മുന്നണികളും എം.എല്‍.എമാരെ രംഗത്തിറക്കിയിരുന്നു. സി.പി.എം നാലും കോണ്‍ഗ്രസ് മൂന്നും സി.പി.ഐ രണ്ടും എം.എല്‍.എമാരെയാണ് മത്സര രംഗത്തിറക്കിയിത്.
ഇതില്‍ കോണ്‍ഗ്രസിനായി മത്സരിച്ച എറണാകുളം എം.എല്‍.എ ഹൈബി ഈഡന് (എറണാകുളം), വട്ടിയൂര്‍ക്കാവ് എം.എല്‍.എ കെ. മുരളീധരന് (വടകര), കോന്നി എം.എല്‍.എ അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), സി.പി.എമ്മില്‍ നിന്ന് മത്സരിച്ച അരൂര്‍ എം.എല്‍.എ എ.എ ആരിഫ് (ആലപ്പുഴ) എന്നിവരാണ് വിജയിച്ചത്.
ഇതോടെ ഈ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. സി. ദിവാകരന് (തിരുവനന്തപുരം), ചിറ്റയം ഗോപകുമാര്‍ (അടൂര്‍), പി.വി അന്‍വര്‍ (പൊന്നാനി), വീണാ ജോര്‍ജ്
(പത്തനംതിട്ട), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റു എം.എല്‍.എമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."