എംബസിയും അവഗണിച്ചു സഊദിയില്‍ പട്ടിണിയുമായി 24 ഇന്ത്യക്കാര്‍
ഹൈദരാബാദ്: പട്ടിണിക്കുപുറമെ അന്തിയുറങ്ങാന്‍ ഇടമില്ലാതെ 24 ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിതം ദുരിതത്തില്‍. ആന്ധ്രാ, തെലങ്കാന, ഒഡിഷ സ്വദേശികളാണ് സഊദി അറേബ്യയില്‍ നരകയാതന അനുഭവിക്കുന്നത്.
ആരെങ്കിലും സഹായിച്ചാല്‍ ഇന്ത്യയിലേക്ക് മടങ്ങാമെന്നാണ് ഇവരുടെ പ്രതീക്ഷയെങ്കിലും തങ്ങളുടെ ദുരിതം കണ്ടറിഞ്ഞ് ആരും എത്തുന്നില്ലെന്നത് ഇവരുടെ പ്രതീക്ഷയെ അസ്ഥാനത്താക്കുകയാണ്.
തൊഴിലാളികളില്‍ 10 പേര് ആന്ധ്രാ സ്വദേശികളാണ്. തെലങ്കാനയില്‍ നിന്ന് നാലുപേരും ഒഡിഷയില്‍ നിന്ന് 10 പേരുമാണ് ഉള്ളത്. ജോലി ചെയ്യുന്ന കമ്പനി ഇവരെ അവഗണിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. സഊദി കമ്പനി കഠിനമായ ജോലിയാണ് ഇവരെക്കൊണ്ട് ആദ്യം ചെയ്യിച്ചിരുന്നത്. പിന്നീട് ഇവര്‍ക്ക് തൊഴില്‍ നിഷേധിക്കുകയും ചെയ്തു.
തങ്ങള്‍ നേരിടുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ല. തുടര്‍ന്ന് തെലങ്കാന പ്രവാസി മന്ത്രി കെ.ടി രാമറാവുവിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി തെലങ്കാനയില്‍ നിന്നുള്ള പ്രവാസികള്‍ ഇവരുടെ ദുരിതം വിവരിച്ചുകൊണ്ടുള്ള വിഡിയോ പുറത്തുവിട്ടു. ഇതോടെയാണ് ഇവരെക്കുറിച്ചുള്ള വാര്‍ത്ത പുറംലോകമറിഞ്ഞത്. ഇവരെ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ആ പ്രതീക്ഷയിലാണ് ഇപ്പോള്‍ ഇവര്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."