സാമൂഹ്യ വിരുദ്ധരുടെ അക്രമത്തില്‍ പഞ്ചായത്ത് അംഗത്തിന് പരുക്ക്
കൊച്ചി: ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എം.എസ്.എഫ് ജില്ലാ ട്രഷററുമായ കെ.എച്ച് ഷഹബാസിനെ മദ്യപിച്ചെത്തിയ സാമൂഹ്യ വിരുദ്ധരുടെ സംഘം മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഷഹബാസിനെ ആലുവ ജില്ല ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇടപ്പള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി ഒമ്പതരയോടെ ആലുവ പറവൂര്‍ കവലയിലെ സ്‌നേഹപുരം ചര്‍ച്ചിന് സമീപത്താണ് സംഭവം.
ഒരു സംഘം കുട്ടികള്‍ക്കൊപ്പം നടന്നു പോവുന്നതിനിടെ മദ്യപിച്ചെത്തിയ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പുവടിയും കുപ്പികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവം കണ്ട് പേടിച്ച കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലിസാണ് ഗുരുതരമായി പരിക്കേറ്റ് അവശനായി റോഡില്‍ കിടക്കുകയായിരുന്ന ഷഹബാസിനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
സ്ഥലത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."