ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന്
കൊച്ചി: കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ എറണാകുളം ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ഫീല്‍ഡ് ജീവനക്കാര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് കേരളാ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ എറണാകുളം ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു. നൈറ്റ് ഡ്യൂട്ടിക്ക് വരുന്ന ജീവനക്കാര്‍ ഒരു ദിവസം 20 മണിക്കൂര്‍ ജോലി നോക്കണമെന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ല. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിന് വിരുദ്ധമായ ഈ നിലപാട് ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് സമ്മേളനം വ്യക്തമാക്കി.
ഉദ്ഘാടനം ഹൈബി ഈഡന് എം.എല്‍.എ നിര്‍വഹിച്ചു. പി.ടി തോമസ് എം.എല്‍.എ, ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്രാഹിംകുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ഷൈജു കേളന്തറ എന്നിവര്‍ക്കും പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പി.എ അനൂഷക്കും സ്വീകരണം നല്കി. ലൂഡി ലൂയിസ്, വി.പി രാധാകൃഷ്ണന്, ടി.ഡി സോണി, വി.ജി സെബാസ്റ്റ്യന്‍, സിബി മാത്യു, വി.വി മുരളീധരന്, ഷൈജു ദേവസി, സി.ആര് എസ്തര്, പി.വി ആന്‍സലാം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."