HOME
DETAILS
MAL
മൂന്നാര്‍ സമരം: പിന്മാറിയെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് ആം ആദ്മി പാര്‍ട്ടി
backup
May 09 2017 | 00:05 AM
കോട്ടയം: പെമ്പിളൈ ഒരുമൈ മൂന്നാറില്‍ നടത്തുന്ന സമരത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പിന്മാറിയെന്ന തരത്തില്‍ മാധ്യമങ്ങളില്‍വന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകവും ദുര്‍ബലരായ ജനങ്ങള്‍ നടത്തുന്ന സമരം തകര്‍ക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഫലവുമാണെന്ന് ആം ആദ്മി പാര്‍ട്ടി കേരളഘടകം കണ്‍വീനര്‍ സി. ആര് നീലകണ്ഠന്.
ഏപ്രില്‍ 24 മുതല്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തില്‍ ആം ആദ്മി പാര്‍ട്ടി സജീവമായുണ്ട്. ഇന്നും അത് തുടരുന്നു. ആയിരക്കണക്കിനാളുകളെ കൊണ്ടുവരാനുള്ള ശേഷിയില്ല.
സമരം എത്രകാലം പെമ്പിളൈ ഒരുമൈ തുടര്‍ന്നാലും അതിനോടൊപ്പം ആം ആദ്മി പാര്‍ട്ടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."