ആവശ്യത്തിന് ജീവനക്കാരില്ല; ഹെല്‍ത്ത് സെന്ററിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
കാലടി: ശ്രീമൂലനഗരം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ള മേഖലയാണിത്.
ശ്രീമൂലനഗരം, ചെങ്ങമനാട്, കാഞ്ഞൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങളുടെ ആതുര ശുശ്രൂഷാ രംഗത്തെ ഏക ആശ്രയമായമാണ് ഇആരോഗ്യ കേന്ദ്രം.
സ്റ്റാഫ് നഴ്‌സ്, ഗ്രേഡ്2 അറ്റന്‍ഡര്‍, നഴ്‌സിങ് അസിസ്റ്റന്റ് എന്നിവരുടെ ഓരോ ഒഴിവുകളാണ് നികത്താനുള്ളത്.
ഇവരുടെ ഒഴിവുകള്‍ നികത്താത്തതിനാല്‍ കിടത്തിച്ചികിത്സ ഒഴിവാക്കിയിരിക്കയാണ്. 32 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ആശുപത്രിയിലുണ്ട്. ആയിരക്കണക്കിന് ആളുകള്‍ നിത്യേന ഇവിടെ ചികിത്സതേടി എത്തുന്നുണ്ട്.
ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് അല്‍ഫോന്‍സ വര്‍ഗീസും വൈസ് പ്രസിഡന്റ് കെ.സി. മാര്‍ട്ടിനും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."