ബി.ഡി.എസ് സീറ്റുകള്‍ നികത്തി; മോപ് അപ് കൗണ്‍സിലിങ് വൈകിയത് വിദ്യാര്‍ഥികളെ വലച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒഴിവുണ്ടായിരുന്ന എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്ക് നടത്തിയ മോപ്പ് അപ് കൗണ്‍സിലിങ് പൂര്‍ത്തിയായി. പ്രവേശന പരീക്ഷാ കമ്മിഷണര്‍ പി.കെ സുധീര്‍ബാബുവിന്റെ നേതൃത്വത്തില്‍ കോളജുകളെ പങ്കെടുപ്പിച്ച് നടത്തിയ തല്‍സമയ പ്രവേശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സ്വാശ്രയ കോളജുകളിലെ ബി.ഡി.എസ് സീറ്റുകളും നികത്തി. അതേസമയം ഇന്നലെ കൗണ്‍സിലിങ് തുടങ്ങാന്‍ വൈകിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വലച്ചു.
ഇന്നലെ രാവിലെ ഹാജരായ ബി.ഡി.എസ് വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന് നടത്തിയ ശേഷമായിരുന്നു കൗണ്‍സിലിങ് ആരംഭിച്ചത്.
ഓരോ റൗണ്ട് കൗണ്‍സിലിങിലും പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കുറവാകുന്നതുകൊണ്ടുള്ള സമയനഷ്ടം പരിഹരിഹരിക്കാന്‍ വേണ്ടിയായിരുന്നു ഹാജരായ വിദ്യാര്‍ഥികളുടെ കണക്കെടുക്കാന്‍ രജിസ്ട്രേഷന് നടത്തിയത്. എന്നാല്‍ കൗണ്‍സിലിങ് ആരംഭിക്കാനിരിക്കെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തകരാറിലായത് നടപടികള്‍ സ്തംഭിപ്പിച്ചു.
കൗണ്‍സിലിങ് തുടരാനാവാത്തത് വിദ്യാര്‍ഥികളെയും അധികാരികളെയും വിഷമിപ്പിച്ചു. തുടര്‍ന്ന് ഉച്ചയോടെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് കൗണ്‍സിലിങ് പുനരാരംഭിച്ചു. ബി.ഡി.എസ് സീറ്റുകളില്‍ എന്‍.ആര്.ഐ വിഭാഗത്തിലെ ഏതാനും സീറ്റുകളില്‍ ആരും പ്രവേശനം നേടിയിട്ടില്ല. ബി.ഡി.എസ് പ്രവേശനത്തിന് 15വരെ സമയം ഉണ്ട്. ഈ സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റി പ്രവേശന കമ്മിഷണര്‍ക്ക് നേരിട്ടും കമിഷണര്‍ അനുവദിച്ചാല്‍ അതത് കോളജുകള്‍ക്കും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം.
നാല് സ്വാശ്രയ കോളജുകള്‍ക്ക് ഹൈക്കോടതി നല്കിയ പ്രവേശന അനുമതി മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ സുപ്രിംകോടതി സ്റ്റേ ചെയ്തതോടെയാണ് സംസ്ഥാനത്ത് തല്‍സമയ പ്രവേശന നടപടികള്‍ പ്രതിസന്ധിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."