രാജാക്കാട്-മാങ്ങതൊട്ടി റോഡ് തകര്‍ന്നു.
രാജാക്കാട്: രാജാക്കാട്-മാങ്ങതൊട്ടി റോഡ് ടാറിങ് തകര്‍ന്ന് കുണ്ടും കുഴിയുമായി മാറി.
അറ്റകുറ്റപ്പണി നടത്തി ഒരുവര്‍ഷത്തിനുള്ളിലാണ് കച്ചിറപ്പാലം മുതല്‍ ആത്മാവുസിറ്റി വരെയുള്ള ഭാഗം പൂര്‍ണ്ണമായി തകര്‍ന്നത്.
നിര്‍മാണ പ്രവര്‍ത്തനത്തിലെ അശാത്രീയതയാണ് റോഡ് തകരാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നു.
കഴിഞ്ഞ വര്‍ഷം റോഡ് തകര്‍ന്ന് ഏറെ ശോചനായാവസ്ഥയിലായപ്പോഴാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് റോഡ് അറ്റകുറ്റപ്പണികള്‍ നടത്തിയത്.
റീ ടാറിങ് നടത്തേണ്ടിയിരുന്ന റോഡ് അറ്റകുറ്റപണിചെയ്യുകയായിരുന്നെന്നും ഇതും വേണ്ട രീതിയില്‍ നടത്താത്തിനാലാണ് ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായി തകരുവാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
തേക്കടി, കുമളി തുടങ്ങിയ വിനോസഞ്ചാര കേന്ദ്രങ്ങലിലേയ്ക്ക് പോകുന്ന സഞ്ചാരികളും എളുപ്പ മാര്‍ഗ്ഗത്തില്‍ നെടുങ്കണ്ടത്തേയ്ക്ക് എത്തുന്നതിനായി ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ദിവസേന നൂറ്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
ടാറിങ് പൂര്‍ണ്ണമായി തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുന്ന റോഡില്‍ ഇരുചക്രവാനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിത്യ സംഭവമാണ്. ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളും ഇതുവഴി ഓട്ടം പോകുവാന്‍ മടിക്കുന്ന സാഹചര്യമാണുള്ളത്.
ജില്ലയിലെ തന്നെ പ്രധാന പാതകളില്‍ ഒന്നായ ഈ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടേയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."