ആന്ധ്രയില്‍ ഇനി ജഗന്‍ യുഗം
30ന് സത്യപ്രതിജ്ഞ ചെയ്യും
അമരാവതി: ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനുണ്ടായിരിക്കുന്നത് അപ്രതീക്ഷിത വിജയം. പാര്‍ട്ടിയുടെ പ്രഖ്യാപിത ശത്രുവായ എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയെ തൂത്തെറിഞ്ഞാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സംസ്ഥാന ഭരണം പിടിച്ചത്. 175 സീറ്റുകളുള്ള നിയമസഭയില്‍ 151 സീറ്റുകളാണ് വൈ.എസ്.ആര്‍ പിടിച്ചത്. ടി.ഡി.പിക്ക് 23 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും ലഭിച്ചു.
ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കം ശക്തമാക്കിയിട്ടുണ്ട്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗം നാളെ വിളിച്ചിട്ടുണ്ട്. ഇതില്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ ലീഡറായി തെരഞ്ഞെടുക്കും. ഈ മാസം 30ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."