HOME
DETAILS

കോടതിയലക്ഷ്യം: ജസ്റ്റിസ് കര്‍ണന് ആറുമാസം തടവു ശിക്ഷ; കീഴടങ്ങില്ലെന്ന് കര്‍ണന്‍

  
backup
May 09 2017 | 05:05 AM

justice-karnan-guilty

ന്യൂഡല്‍ഹി:  കോടതിയലക്ഷ്യക്കേസില്‍ ജസ്റ്റിസ് കര്‍ണന്‍ കുറ്റക്കാരനെന്ന് സുപ്രിം കോടതി. അദ്ദേഹത്തിന് കോടതി ആറു മാസം തടവു ശിക്ഷ വിധിച്ചു. കര്‍ണനെ ഉടന്‍ ജയിലിലടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റിങ് ജഡ്ജ് ശിക്ഷിക്കപ്പെടുന്നത്.

ജസ്റ്റിസ് കര്‍ണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തൊലിയുടെ നിറമനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നതെന്നും കോടതിയലക്ഷ്യം കോടതിലക്ഷ്യം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 അതേസമയം, താന്‍ കീഴടങ്ങില്ലെന്നും വേണമെങ്കില്‍ അറസ്റ്റു ചെയ്യട്ടെയെന്നും ജസ്റ്റിസ് കര്‍ണന്‍ പ്രതികരിച്ചു.സുപ്രിംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണനെതിരെ സുപ്രിംകോടതി കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ചത്. രാജ്യത്തെ പരമോന്നത കോടതിയുടെ അറസ്റ്റ് വാറന്റ് തള്ളികളഞ്ഞ വിവാദ ന്യായാധിപനാണ് കര്‍ണന്‍. തനിക്കെതിരെ നടപടിയെടുത്ത സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഭരണഘടനാ ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ പതിനാല് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായിരുന്നു കര്‍ണന്റെ നടപടി

കൂടാതെ, കഴിഞ്ഞ ദിവസം സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്‍മാര്‍ക്ക് കര്‍ണന്‍ അഞ്ച് വര്‍ഷം വീതം തടവ് വിധിച്ചിരുന്നു. ദലിത് ആദിവാസി പീഡന നിരോധനനിയമപ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ചീഫ് ജസ്റ്റിസ് ഖഹാര്‍ അടക്കമുള്ളവരെ ജസ്റ്റിസ് കര്‍ണന്‍ ശിക്ഷിച്ചത്. ദലിത് വിഭാഗത്തില്‍ പെട്ട തന്നോട് സുപ്രിം കോടതി ജഡ്ജിമാര്‍ വിവേചനം കാണിച്ചതായി കര്‍ണന്‍ ആരോപിച്ചു.

 കര്‍ണന്റെ മാനസികനില പരിശോധിക്കാനും സുപ്രിം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. മാര്‍ച്ച് 17 ന് ജസ്റ്റിസ് കര്‍ണനെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ പരിശോധിക്കാനെത്തിയ മെഡിക്കല്‍ സംഘത്തെ അദ്ദേഹം മടക്കി അയച്ചിരുന്നു.

കോടതി ഉത്തരവ് തള്ളിയ കര്‍ണന്‍ വൈദ്യ പരിശോധനക്ക് വിധേയനാകാന്‍ ഉത്തരവിടാന്‍ കോടതിക്ക് അധികാരമില്ലന്ന് വ്യക്തമാക്കി. തനിക്ക് മാനസിക രോഗമുണ്ടെന്ന് വിധിയെഴുതാന്‍ സുപ്രിം കോടതി ആരാണെന്നും തന്റെ അനുവാദമില്ലാതെ ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഡി.ജി.പിക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago