ഹുറൂബിലകപ്പെട്ട 24 ഇന്ത്യക്കാര്‍ നാട്ടിലേക്ക് പോകാന്‍ സഹായം ആവശ്യപ്പെട്ട് എംബസിയില്‍
റിയാദ്: സുരക്ഷയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ പരാതി നല്കിയ ഇന്ത്യക്കാര്‍ നാട്ടില്‍ പോകാന്‍ കഴിയാതെ വിഷമിക്കുന്നു. അവസാന നിമിഷത്തില്‍ കമ്പനി ഹുറൂബാക്കിയതിനാലാണ് ഇവര്‍ക്ക് ഇപ്പോഴത്തെ പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായത്.
താമസ സൗകര്യങ്ങളോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. പ്രശ്നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സാധ്യമായതെല്ലാം എംബസ്സി ചെയ്യുമെന്നും എംബസി ഫാസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ അറിയിച്ചു.
ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുപത്തിനാലു ഇന്ത്യക്കാരാണ് കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെല്‍ഡിങ് വിസയില്‍ ഇവിടെയെത്തിയ ഇവര്‍ക്ക് അപകടകരമായ അവസ്ഥയിലാണ് ജോലി ചെയ്യേണ്ടി വന്നിരുന്നത്. ഇഖാമയും നല്‍കിയിരുന്നില്ല. മാര്‍ച്ച് അവസാനത്തോടെ ഇവര്‍ ഇക്കാര്യങ്ങള്‍ എംബസിയെ അറിയിക്കുകയായിരുന്നു.
എംബസ്സി ഇടപെടലിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇഖാമ എടുത്തു നല്‍കിയതിനെ തുടന്ന് പൊതു മാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകാന്‍ കഴിയാതെയായി. അതിനിടെ, കമ്പനിയുമായി സംസാരിച്ചു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ എംബസി തയ്യാറായിരിക്കെ ഇവര്‍ കമ്പനിയില്‍ നിന്നും മാറി നിന്നതു മൂലം ഉടന്‍ തന്നെ കമ്പനി ഇവരെ ഹുറൂബാക്കുകയും ചെയ്യ്തു. പൊതുമാപ്പ് വന്നതിനു ശേഷം ഹുറൂബ് ആയതിനാല്‍ ഇവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ സാധ്യമല്ല.
തങ്ങളുടെ പരിതാപകരമായ അവസ്ഥ വീഡിയോയില്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന്നു പുറമെ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജിനു നാല് പേജ് വരുന്ന നിവേദനവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."