ലോകകപ്പിലെ കുഞ്ഞന്‍മാര്‍
ആദ്യ ലോകകപ്പിന് ശേഷം പിന്നീടുള്ള ലോകകപ്പുകളില്‍ അസോസിയേറ്റ് ടീമുകളായ ഒരുപാട് കുഞ്ഞന്‍ ടീമുകള്‍ പങ്കെടുത്തിട്ടുണ്ട്. ചിലര്‍ മികച്ച പ്രകടനങ്ങല്‍ കാഴ്ചവച്ച് വമ്പന്‍ ടീമുകള്‍ക്ക് മുന്നോട്ടേക്കുള്ള വഴിമുടക്കികളായി നിന്നപ്പോള്‍ മറ്റു ചിലര്‍ ടീമുകള്‍ക്ക് പോയിന്റുകള്‍ ദാനം ചെയ്യുന്നവരായി മാത്രം മാറി.
പ്രഥമ ലോകകപ്പിനു ശേഷം 40 വര്‍ഷത്തിനിപ്പുറം കുഞ്ഞന്‍ ടീമുകള്‍ അഥവാ അസോസിയേറ്റ് ടീമുകള്‍ ഇല്ലാതെ നടത്തുന്ന ആദ്യ ലോകകപ്പാണിത്. ടെസ്റ്റ് പദവി ഉണ്ടായിരുന്നിട്ടും സിംബാബ്‌വേയും അയര്‍ലന്‍ഡും ഇല്ലാതെയാണ് ഇത്തവണത്തെ ലോകകപ്പ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയം. അത്തരത്തില്‍ ലോകകപ്പ്് നടക്കുമ്പോള്‍ മാത്രം കാണുകയും പിന്നീട് മറയുകയും ചെയ്യുന്ന ടീമുകളെ കുറിച്ച് വായിക്കാം.
ഈസ്റ്റ് ആഫ്രിക്ക
1975ല്‍ ഇംഗ്ലണ്ടില്‍ ആദ്യ ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യയുള്‍പ്പെടെ എട്ടു രാജ്യങ്ങളായിരുന്ന ടൂര്‍ണമെന്റിലുണ്ടായിരുന്നത്. ആസ്‌ത്രേലിയ, പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഈസ്റ്റ് ആഫ്രിക്ക തുടങ്ങിയവരായിരുന്നു മറ്റുള്ള ടീമുകള്‍. ഇതില്‍ ഈസ്റ്റ് ആഫ്രിക്ക അസോസിയേറ്റ് ടീമായിരുന്നു.
കാനഡ
1979 ല്‍ വീണ്ടും ഇംഗ്ലണ്ടിലേക്ക് ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ 75 ന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു സംഭവിച്ചത്. വെസ്റ്റ് ഇന്‍ഡീസ് വീണ്ടും ലോക ചാംപ്യന്‍മാരായി. ആ വര്‍ഷം ആദ്യമായി ലോകകപ്പ് കളിക്കാന്‍ അസോസിയേറ്റ് ടീമായ കാനഡയും എത്തി.
പിന്നീട് 2003, 2007, 2011 വര്‍ഷങ്ങളില്‍ ഇവര്‍ ലോകകപ്പ് കളിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങാനായിരുന്നു വിധി. 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ ശ്രീലങ്കയ്ക്കു മുന്നില്‍ 36 റണ്‍സിന് മുട്ടുമടക്കി ലോകകപ്പ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായന്ന ഭാരവും പേറിയാണ് ഇവര്‍ മടങ്ങിയത്.
സിംബാബ്‌വേ
1983 ലെ മൂന്നാം ലോകകപ്പിന് വീണ്ടും ഇംഗ്ലണ്ട് ആതിഥേയത്വം അരുളിയപ്പോള്‍ ചരിത്രത്തിലാദ്യമായി കപിലിന്റെ ചെകുത്താന്‍മാര്‍ വെസ്റ്റ്് ഇന്‍ഡീസിന്റെ ഹാട്രിക്് കിരീട നേട്ടമെന്ന സ്വപ്നത്തിന് വിരാമമിട്ട ലോകകപ്പില്‍ അരങ്ങേറിയ ടീമാണ് സിംബാബ്‌വേ. ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക അരങ്ങറുന്നതിന് ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്നേ അറങ്ങേറിയ സിംബാബേയ്ക്ക്് എന്നാല്‍ ഒരു ഘട്ടത്തില്‍ പോലും മികവുറ്റ കളി കാഴ്ച്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല.
1983 മുതല്‍ 2015 വരെ നടന്ന തുടര്‍ച്ചയായ ഒന്‍പതു ലോകകപ്പുകള്‍ കളിച്ചിട്ടും അവര്‍ക്ക് 1999ലും 2003 ലും സൂപ്പര്‍ സിക്‌സിലെത്തിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
1987ല്‍ ഏഷ്യയില്‍ വിരുന്ന് വന്ന ലോകകപ്പിന് ആതിഥ്യമരുളിയത് ഇന്ത്യയും പാകിസ്താനുമായിരുന്നു. അസോസിയേറ്റ് ടീമുകളായി സിംബാബ്‌വേ മാത്രമാണ് അന്ന് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഫൈനലില്‍ ചിരവൈരികളായ ഇംഗ്ലണ്ടിനെ മറികടന്ന് ഓസീസ് കിരീടം ചൂടി. 60 ഓവര്‍ മത്സരം 50 ഓവറായി ചുരുക്കിയതും ഈ ലോകകപ്പിലാണ്. 1992ല്‍ നടന്ന ലോകകപ്പിലായിരുന്നു ദക്ഷിണാഫ്രിക്ക ആദ്യമായി ലോകകപ്പ് പോരാട്ടത്തിനെത്തുന്നത്. ആസ്‌ത്രേലിയയും ന്യൂസിലന്‍ഡും ആതിഥേയത്വം വഹിച്ച ലോകകപ്പല്‍ പാകിസ്താനായിരുന്നു കിരീടം സ്വന്തമാക്കിയത്.
കെനിയ
1996ല്‍ ലോകകപ്പ് കളിക്കാനെത്തിയ കെനിയ പിന്നീടുള്ള അഞ്ചു ലോകകപ്പുകള്‍ കളിച്ചെങ്കിലും 2003ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ സെമിവരെ എത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയേയും വാക്ക്്ഓവറിലൂടെ ന്യൂസിലന്‍ഡിനെയും പിന്നീട്് ശ്രീലങ്കയെയും ബംഗ്ലാദേശിനേയും പരാജയപ്പെടുത്തിയ കെനിയ അപ്രതീക്ഷിത കുതിപ്പു നടത്തി സൂപ്പര്‍ സിക്‌സിലെത്തി.
സൂപ്പര്‍ സിക്‌സില്‍ ഇന്ത്യയോടും ആസ്‌ത്രേലിയയോടും തോറ്റെങ്കിലും സിംബാബ്‌വെയെ പരാജയപ്പെടുത്തി. സെമിയല്‍ പ്രവേശിച്ചു. എന്നാല്‍ സെമിയല്‍ ഇന്ത്യയോടു പരാജയം രുചിച്ച് പുറത്തായി.
1999ല്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയും കെനിയയു തമ്മിലുള്ള മത്സരം ചരിത്രത്തില്‍ ഇടം പിടിച്ച ഒന്നായിരുന്നു. ഇന്ത്യക്കു നിര്‍ണായക മത്സരമായിരുന്നു അത്.
സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായി താരം നാട്ടില്‍ പോവുകയും ചെയ്തു.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും പിന്നീടുളള മത്സരത്തില്‍ സിംബാബ്‌വേയോടും തോറ്റ ഇന്ത്യക്ക് കെനിയയോടുള്ള മത്സരം നിര്‍ണായകമായിരുന്നു.
പിതാവ് മരണപ്പെട്ട വേദനയിലും ഇന്ത്യന്‍ ടീമിന്റെ നിലലില്‍പ്പിനായി സച്ചിന്‍ മടങ്ങിയെത്തുകയുംനിര്‍ണായക മത്സരത്തില്‍ സെഞ്ചുറി നെടി ടീമിനെ രക്ഷിക്കുകയും ചെയ്തു.
നെതര്‍ലന്‍ഡ്‌സ്
ലോകകപ്പുകളില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാതിരുന്ന ടീമാണ് നെതര്‍ലന്‍ഡ്‌സ്. 1996, 2003, 2007, 2011 ലോകകപ്പുകളില്‍ ഗ്രൂപ്പ്ഘട്ടത്തില്‍ത്തന്നെ അവര്‍ക്ക് മടങ്ങേണ്ടിവന്നു. കരീബിയന്‍ മണ്ണില്‍ 2007ല്‍ നടന്ന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹെര്‍ഷല്‍ ഗിബ്‌സ് ഒരോവറില്‍ ആറു സിക്‌സുകള്‍ നേടിയിരുന്നു. ഡാന്‍വാന്‍ ബുഞ്ചേയുടെ ഓവറിലായിരുന്നു ഗിബ്‌സിന്റെ താണ്ഡവം.
യു.എ.ഇ
1996, 2015 ലോകകപ്പുകളില്‍ കളിച്ച യു.എ.ഇക്ക്് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. രണ്ട് ലോകകപ്പുകളില്‍ പങ്കെടുത്തെങ്കിലും ഗ്രപ്പ്ഘട്ടം പൂര്‍ത്തിയാക്കി യു.എ.ഇ നാട്ടിലേക്ക് മടങ്ങി.
സ്‌കോട്ട്്‌ലന്‍ഡ്
1999, 2007, 2015 മൂന്ന് ലോകകപ്പുകളിലാണ് സ്‌കോട്ട്‌ലന്‍ഡ് ഇതുവരെ പങ്കെടുത്തിട്ടുള്ളത്. മൂന്ന് ലോകകപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സ്‌കോട്ട്‌ലന്‍ഡിനായിട്ടില്ല. ലോകകപ്പുകളില്‍ ഗ്രൂപ്പ്ഘട്ടങ്ങളില്‍ തന്നെ സ്‌കോട്ട്‌ലന്‍ഡ് തോല്‍വി സമ്മതിച്ച് മടങ്ങുകയായിരുന്നു.
അയര്‍ലന്‍ഡ്
ലോകകപ്പ് ക്രിക്കറ്റിലെ ഫേവറിറ്റുകളായ ചരിത്രമുള്ള ടീമാണ് അയര്‍ലന്‍ഡ്.
2007 ലോകകപ്പില്‍ അരങ്ങറിയ അയര്‍ലന്‍ഡ് അതേ വര്‍ഷം സൂപ്പര്‍ എട്ടില്‍ വരെ എത്തി. വളരെ രസകരമായ വസ്തുതയെന്തെന്നാല്‍ ഇന്നത്തെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 2007 ലോകകപ്പില്‍ അയര്‍ലന്‍ഡിനു വേണ്ടി പാഡ് കെട്ടിയ താരമാണ്. 2011ല്‍ ഇംഗ്ലണ്ടുയര്‍ത്തിയ 327 റണ്‍സ് വിജയലക്ഷ്യം കെവിന്‍ ഒബ്രിയോണിന്റെ സെഞ്ചുറി മികവില്‍ മറികടന്നത് ആവേശകരമായിരുന്ന. ലോകകപ്പ് ചരിത്രത്തിലെ വലിയ അട്ടിമറികളിലൊന്നായിരുന്നു ഇത്.
ബര്‍മുഡ
2007 ലോകകപ്പ് കണ്ടവരൊന്നും ഈ ടീമിനെ മറന്നുകാണാനിടയില്ല. ആദ്യ മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ നിരയെ പിടിച്ച് കെട്ടിയപ്പോള്‍ ബര്‍മുഡയ്‌ക്കെതിരേയുള്ള മത്സരം ജീവന്‍ മരണ പോരാട്ടമായിരുന്നു. കളിക്കളത്തിലെ ഇവരുടെ പരിചയക്കുറവ് ശരിക്കും മുതലാക്കിയ ഇന്ത്യ ബര്‍മുഡയെ അടിച്ച് പരത്തി. സെവാഗിന് സെഞ്ചുറി, സച്ചിനും ഗാംഗുലിയ്ക്കും യുവരാജിനും അര്‍ധസെഞ്ചുറി.
അവാസാന പന്തും സികിസര്‍ പറത്തി രാഹുല്‍ ദ്രാവിഡ് ആ മത്സരത്തില്‍ ഇന്ത്യ നേടിയ സിക്‌സുകളുടെ എണ്ണം 18 തികച്ചു.
50 ഓവറില്‍ അഞ്ചിന് 413 റണ്‍സ് നേടിയ ഇന്ത്യ അവരെ വളരെ എളുപ്പം കീഴ്‌പ്പെടുത്തി. എന്നാല്‍ അടുത്ത മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ ഇന്ത്യയും കളിച്ച എല്ലാ മത്സരവും തോറ്റ ബര്‍മുഡയും പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."