കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് കൂടുതല്‍ പേരെ ആവശ്യമുണ്ടെന്ന് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം
മനാമ: ബഹ്റൈനില്‍ ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കോവിഡ് -19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ആരോഗ്യമന്ത്രാലയം.
പരീക്ഷണത്തില്‍ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രാവിലെ 8 മുതല്‍ രാത്രി 10 വരെ ഏതു സമയത്തും ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നേരിട്ടെത്തി ആരോഗ്യ പരിശോധനക്ക് വിധേയരാകാവുന്നതാണ്. ഈ പരിശോധനയില്‍ യോഗ്യത നേടുന്നവർക്കാണ് വാക്സിന് പരീക്ഷണത്തിന് അവസരം ലഭിക്കുക.
കൂടാതെ ക്ലിനിക്കൽ പരീക്ഷണത്തിൽ പെങ്കടുക്കാൻ താൽപര്യമുളളവർക്ക് https://volunteer.gov.bh/ എന്ന വിലാസത്തിലും രജിസ്റ്റർ ചെയ്യാം.
നേരത്തെ 18 വയസിന് മുകളിലുള്ള 6000 പേരെ പരീക്ഷണത്തിന് തെരഞ്ഞെടുത്തതിനു ശേഷമാണിപ്പോള്‍ കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ മന്ത്രാലയം തേടുന്നത്.
ഇതിനിടെ, പുതുതായി 1600 പേർ കൂടി വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചതായി ബി.ഡി.എഫ് ഹോസ്പിറ്റലിലെ സാംക്രമിക രോഗ കൺസൽട്ടൻറും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക് ഫോഴ്സ് അംഗവുമായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി അറിയിച്ചു. ഇതോടെ വളൻറിയർമാരിൽനിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് 1700 പേരെ കൂടി ഉൾപ്പെടുത്താനാണ് അധികൃതര്‍ ആലോചിക്കുന്നതെന്ന് നേരത്തെ വാര്‍ത്താസമ്മേളനത്തിലും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ, കോവിഡ് വ്യാപനം തടയാൻ ഒക്ടോബർ 14 വരെ കർശനമായ മുൻകരുതലുകൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിലവിൽ രോഗികളുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നത് കഴിഞ്ഞ രണ്ടാഴ്ച മുൻകരുതൽ ശക്തമാക്കിയതുകൊണ്ടാണ്. സാമൂഹിക അകലം പാലിച്ചും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിച്ചും കൂടിച്ചേരലുകൾ പരിമിതപ്പെടുത്തിയും രോഗവ്യാപനം തടയാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."