തൊഴിലുറപ്പ് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
കോട്ടയം: എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂനിയന്‍ കോട്ടയം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആറു മാസത്തെ കുടിശിക ഇനത്തില്‍ കിട്ടാനുള്ള 700 കോടി രൂപ അടിയന്തിരമായി നല്‍കുക, 500 രൂപയായി കൂലി വര്‍ധിപ്പിക്കുക , 50 ദിവസമെങ്കിലും തൊഴില്‍ ദിനങ്ങള്‍ നല്‍കുക, ജോലി സമയം 9 മുതല്‍ 4 വരെയായി നിജപ്പെടുത്തുക തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
രാവിലെ നടത്തിയ മാര്‍ച്ചില്‍ നൂറു കണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ പ്രസിഡന്റ്് അഡ്വ.ഷീജ അനില്‍ അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗം എസ്. ഷാജി ,പി.എസ് വിനോദ് ,പി.വി ഹരിക്കുട്ടന്, കെ.ബി പുഷ്ക്കരന്‍, പി.വി സുകുമാരന്‍ നായര്‍, വി. മനോഹരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന് സ്വാഗതവും സി.റ്റി രാജേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."