മുഖ്യമന്ത്രി കേരള ജനതയെ തെറ്റിദ്ധരിപ്പിച്ചു: പി.സി തോമസ്
കൊച്ചി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ മാപ്പ് അപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി അസംബ്ലിയില്‍ പറഞ്ഞത് കള്ളമാണെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുകയാണ്. കൊടുത്ത ഹരജികള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സുപ്രീം കോടതിയോട് നിരുപാധികം ക്ഷമചോദിച്ചതാണ്.
ജാള്യത മറയ്ക്കാനാണെങ്കിലും മുഖ്യമന്ത്രി ജനങ്ങളോട് കളവുപറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടില്ലെന്നും ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് 25000 രൂപ നല്കാന് നിര്ദേശിക്കുകമാത്രമാണ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന കേരളത്തിനാകെ നാണക്കേടാണ്. വീണിടത്തുകിടന്ന് ഉരുളുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പി.സി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."