HOME
DETAILS

കൊവിഡില്‍ നിവരാതെ തദ്ദേശ പദ്ധതികള്‍; പുതിയ പദ്ധതികള്‍ പൂര്‍ത്തിയായത് 9.72 ശതമാനം മാത്രം

  
backup
October 12 2020 | 05:10 AM

new-projects-complete-only-9-72-percent-2020

കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം ആറു മാസം പിന്നിട്ടിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ 2020-21ലെ പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത് 9.72 ശതമാനം മാത്രം. നിലവില്‍ പദ്ധതി പ്രവൃത്തികള്‍ 31.35 ശതമാനത്തില്‍ എത്തിയെങ്കിലും 21.62 ശതമാനവും മുന്‍വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്.
കൊവിഡ് വ്യാപനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം, തൊഴിലാളിക്ഷാമം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കണ്ടെയ്ന്‍മെന്റ് സോണ്‍ തുടങ്ങിയവയാണ് പദ്ധതി പ്രവൃത്തികള്‍ക്കു തിരിച്ചടിയാകുന്നത്. പുതിയ പദ്ധതികള്‍ തുടങ്ങാനും തുടങ്ങിയവ പൂര്‍ത്തീകരിക്കാനും കഴിയാത്ത അവസ്ഥയാണ് നിലവില്‍. അതേസമയം, ചെറിയ പദ്ധതികളുടെ പൂര്‍ത്തീകരണ ബില്ലുകള്‍ ട്രഷറികളില്‍നിന്ന് ലഭിക്കാത്തത് കരാറുകാരെയും പിറകോട്ട് വലിക്കുന്നു. വരുംദിവസങ്ങളില്‍ കൊവിഡ് വ്യാപനത്തിനു പുറമെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പദ്ധതികളെ ബാധിക്കും.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 37.35 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തിയായെങ്കിലും 28.28 ശതമാനവും സ്പില്‍ ഓവര്‍ പദ്ധതികളാണ്. 9.57 ശതമാനമാണ് തനതു വര്‍ഷം പൂര്‍ത്തിയാക്കിയത്. ജില്ലാ പഞ്ചായത്തുകള്‍ 37.82 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ ആകെ 8.15 ശതമാനം മാത്രമാണ്. 29.66 ശതമാനവും സ്പില്‍ ഓവര്‍ പദ്ധതികളാണ്.
നഗരസഭകള്‍ ഇതുവരെ 28.98 ശതമാനം പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. ഇതില്‍ സ്പില്‍ ഓവര്‍ പദ്ധതികളാണ് 18.80 ശതമാനവും. 10.19 ശതമാനം പ്രവൃത്തികളാണ് ഈ വര്‍ഷത്തേതുള്ളത്. കോര്‍പറേഷന്‍ 22.08 ശതമാനത്തില്‍ 4.62 ശതമാനം മാത്രമാണ് പുതിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. ഇതില്‍ 17.46 ശതമാനവും സ്പില്‍ ഓവര്‍ പദ്ധതികളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago