'തെന്മല പൊലിസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കും'
പുനലൂര്‍: ചോര്‍ന്നൊലിക്കുന്ന തെന്മല പൊലിസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കുമെന്ന് മന്ത്രി കെ. രാജു അറിയിച്ചു. തെന്മല തടി ഡിപ്പോയോടു ചേര്‍ന്നുള്ള 95 സെന്റ് സ്ഥലമാണ് ഇതിനായി വിട്ടു നല്കുവാന് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
തെന്മലയില് വനം വകുപ്പിന്റെ വനശ്രീ ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചോര്‍ന്നൊലിക്കുന്നതിനാല്‍ ഫയലുകള്‍ നശിക്കുകയും ജീവനക്കാര്‍ക്കു ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാകുകയും ചെയ്തതിനെ തുടര്‍ന്നു കെട്ടിടത്തിനു മുകളില്‍ ടാര്‍പ്പാളിന്‍ ഇട്ടാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നത്. ഇതിനാല്‍ പൊലിസ് സ്റ്റേഷന്റെ പ്രവര്‍ത്തനം കെ.ഐ.പി വക കെട്ടിടത്തിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള കെട്ടിടം പൊലിസ് സ്റ്റേഷന്റെ അധീനതയില്‍ തന്നെ തുടരുമെന്നും സ്ഥലത്തിനായി സര്‍ക്കാരിന് അപേക്ഷ നല്കി അനുമതി വാങ്ങിയശേഷം കെട്ടിട നിര്‍മാണത്തിനായി നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."