വടകര കൃഷ്ണദാസിനെ അനുസ്മരിച്ചു
വടകര : സംഗീതജ്ഞന്‍ വടകര കൃഷ്ണദാസിന്റെ അനുസ്മരിച്ച് രണ്ടാം ഓര്‍മ ദിനത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും സംഗീതസംഗമവും നടത്തി.
അഗ്രഗാമി കാരക്കാടാണ് അനുസ്മരണപരിപാടി സംഘടിപ്പിച്ചത്. കൃഷ്ണദാസിന്റെ ശിഷ്യന്‍ കൂടിയായ ഗായകന്‍ വി.ടി മുരളി മുഖ്യാതിഥി ആയിരുന്നു.അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഒരിക്കലുംലഭിച്ചിട്ടില്ലാത്ത പ്രതിഭാധനായിരുന്നു മാഷെന്ന് അദ്ദേഹം പറഞ്ഞു.
കാരക്കാട് വാഗ്ഭടാനന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൃഷ്ണദാസിന്റെ അനേകം ശിഷ്യരും സഹപ്രവര്‍ത്തകരുംബന്ധുക്കളും നാട്ടുകാരും സംബന്ധിച്ചു. മാഷിന്റെ പാട്ടുകള്‍ ശിഷ്യര്‍ ആലപിച്ചു. വി.ടി മുരളി,ജയന്‍ നാരായണനഗരം നേതൃത്വം നല്‍കി.
വടകര കൃഷ്ണദാസിന്റെ പാട്ടുജീവിതം അടയാളപ്പെടുത്തിയ ഡോക്യുമെന്ററി 'സ്വരഗംഗയിലെ ഏകാകി' ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഡോക്യുമെന്ററി സംവിധായകന്‍ നാസര്‍ ഇബ്രാഹിം,അര്‍ജുന്‍ വല്ലത്ത്, ആസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."