HOME
DETAILS

ന്യൂനപക്ഷ-യുവ വോട്ടര്‍മാര്‍ കൈവിട്ടതും ഇടതുകോട്ടകള്‍ ഇടിയാന്‍ കാരണം

  
backup
May 24, 2019 | 8:25 PM

4655151124165418514254898-2

ടി.കെ ജോഷി

കോഴിക്കോട്: പരമ്പരാഗത വോട്ടുകള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ വീണെങ്കിലും യുവ വോട്ടര്‍മാര്‍ നിലപാടുകളില്‍ ഊന്നി സമ്മതിദാനാവകാശം വിനിയോഗിച്ചതാണ് പാര്‍ട്ടി കോട്ടകളില്‍ കനത്ത വിള്ളലുണ്ടാക്കാന്‍ ഇടയായതെന്ന് വിലയിരുത്തല്‍.
വടക്കേ മലബാറിലെ സി.പി.എം കോട്ടകളില്‍ കനത്ത വോട്ട് ചോര്‍ച്ചക്ക് കാരണം യുവ വോട്ടര്‍മാരുടെ വോട്ട് എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് പോയതായിരിക്കാമെന്നാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍.
ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടതുള്‍പ്പെടെ പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധം നിലനിന്നിരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കുടുംബയോഗങ്ങള്‍ ഉള്‍പ്പെടെ വിളിച്ചുചേര്‍ത്ത് പാര്‍ട്ടി നിലപാട് ബോധ്യപ്പെടുത്തിയുള്ള പ്രചാരണമായിരുന്നു സി.പി.എം നടത്തിയിരുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാന നേതാക്കളും നേരിട്ട് നടത്തിയ കുടുംബയോഗങ്ങളായിരുന്നു ഏറെയും. എന്നാല്‍ ഇതിനിടയിലും കനത്ത വോട്ട് ചോര്‍ച്ചയുണ്ടാകുമെന്ന് കണ്ടെത്താന്‍ പ്രാദേശിക നേതൃത്വത്തിനും കഴിഞ്ഞില്ല. മാത്രമല്ല, പാര്‍ട്ടി നല്‍കിയ വിശദീകരണങ്ങളില്‍ യുവ വോട്ടര്‍മാര്‍ തൃപ്തരുമായിരുന്നില്ല.
സംഭവങ്ങളെയും സാഹചര്യങ്ങളെയും വിലയിരുത്തി നേരത്തെ വോട്ട് ആര്‍ക്കെന്ന് തീരുമാനിച്ചായിരുന്നു കുടുംബയോഗങ്ങളിലും പ്രകടനങ്ങളിലും ഇത്തരം യുവ വോട്ടര്‍മാര്‍ പങ്കെടുത്തത്. ഇടതുസ്ഥാനാര്‍ഥികള്‍ കാംപസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണങ്ങളിലെല്ലാം വിദ്യാര്‍ഥികളുടെ വന്‍ പങ്കാളിത്തമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും വോട്ടായി മാറിയില്ല.
പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ആയ 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വോട്ടുകള്‍ സി.പി.എം സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയെങ്കിലും യുവ വോട്ടര്‍മാരുടെ വോട്ടുകള്‍ കൂട്ടത്തോടെ കൈവിട്ടു. പുതുവോട്ടര്‍മാരില്‍ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ കിട്ടാനേ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് കഴിഞ്ഞിരുന്നുള്ളൂവെന്നും ഇത് വന്‍ പരാജയത്തിന് ഇടയാക്കിയെന്നുമാണ് വിലയിരുത്തല്‍.
കാസര്‍കോട്ടും കണ്ണൂരും വടകരയിലും വിജയിക്കുമെന്ന് വ്യക്തമാക്കുന്ന കണക്കുകളായിരുന്നു പ്രാദേശിക നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയിരുന്നത്. എന്നാല്‍ യുവ വോട്ടര്‍മാരുടെ മനസ് വിലയിരുത്താന്‍ പ്രാദേശിക നേതൃത്വത്തിന് കഴിഞ്ഞില്ല.
പരമ്പരാഗത സി.പി.എം കുടുംബത്തിലേതുള്‍പ്പെടെയുള്ള യുവ വോട്ടര്‍മാര്‍ സി.പി.എമ്മിനെ കൈവിട്ടു. ഇതാണ് പിണറായി പോലുള്ള പാര്‍ട്ടി കോട്ടകളില്‍ ഉള്‍പ്പെടെ യു.ഡി.എഫിന് വോട്ട് കൂടാന്‍ ഇടയാക്കിയത്.
പി. ജയരാജന്റെ ജന്മനാട് ഉള്‍ക്കൊള്ളുന്ന മണ്ഡലമായ കൂത്തുപറമ്പില്‍ യു.ഡി.എഫ് മുന്‍പിലെത്തി. സ്വന്തം മണ്ഡലമായ കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാര്‍ പിന്നിലായി. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല.
ന്യൂനപക്ഷ പ്രീണനം തെരഞ്ഞെടുപ്പ് അജന്‍ഡ മാത്രമാക്കി മാറ്റുന്ന സി.പി.എമ്മിന്റെ നിലപാട് ന്യൂനപക്ഷ സമൂഹം തിരിച്ചറിഞ്ഞതും തിരിച്ചടിക്ക് ആക്കം കൂട്ടി.
ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവാക്കളും വസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും വിലയിരുത്തി വോട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയെന്ന തിരിച്ചറിവ് ഈ തെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ന്യൂനപക്ഷ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുകയും മറ്റും ചെയ്യുന്ന നിലപാടായിരുന്നു സി.പി.എം ശ്രദ്ധവച്ചിരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം ഫാസിസത്തിന്റെ ഭീകരത തിരിച്ചറിഞ്ഞ ന്യൂനപക്ഷ വിഭാഗം സ്വീകരിച്ച നിലപാട് കൂടിയാണ് മലബാറില്‍ ഇടതുമുന്നണിക്ക് ഏറ്റ കനത്ത പരാജയം വ്യക്തമാക്കുന്നതും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  7 days ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  7 days ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  7 days ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  7 days ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  7 days ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  7 days ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  7 days ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  7 days ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  7 days ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  7 days ago