ശ്യാമമാധവസന്ധ്യ ഇന്ന്
തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കവി പ്രഭാവര്‍മ്മയ്ക്ക് സ്വീകരണവും പ്രഭാവര്‍മ്മ രചിച്ച ചിത്രാംഗനയുടെ മോഹിനിയാട്ടം അവതരണവും പ്രഭാഷണങ്ങളും ഒന്നിക്കുന്ന ശ്യാമമാധവസന്ധ്യ ഇന്ന് വൈകുന്നേരം ആറിന് ടാഗോര്‍ തീയേറ്ററില്‍ അരങ്ങേറും.
പ്രൊഫ. വി.എന്‍. മുരളി അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയില്‍ കവി പുതുശ്ശേരി രാമചന്ദ്രന്‍ പ്രഭാ വര്‍മ്മയെ ആദരിക്കും. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ സ്ഥാപനമായ ഭാരത് ഭവന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശ്യാമമാധവസന്ധ്യ സംഘടിപ്പിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ. അമ്പാടി, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, പ്രൊഫ. അലിയാര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ സെക്രട്ടറി എം.ആര്‍.ജയഗീത തുടങ്ങിയവര്‍ സാംസ്‌കാരിക കൂട്ടായ്മയില്‍ പങ്കെടുക്കും.
തുടര്‍ന്ന് പ്രഭാവര്‍മ്മയുടെ ചിത്രാംഗന എന്ന കവിത അവംലബിച്ച് കലാമണ്ഡലം ചിത്രയും സംഘവും അവതരിപ്പിക്കുന്ന തൃശൂര്‍ കലാസംഘത്തിന്റെ മോഹിനിയാട്ടം ദൃശ്യാവിഷ്‌ക്കാരം, ഡോ. ഓമനക്കുട്ടി ടീച്ചറുടെ നേതൃത്വത്തില്‍ പ്രഭാവര്‍മ്മ രചിച്ച ഗാനങ്ങളുടെ ആലാപനം, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍, ഡോ. ബെറ്റിമോള്‍ മാത്യൂ എന്നിവരും പ്രഭാവര്‍മ്മ കവിതകളുടെ വര്‍ത്തമാനകാല പ്രസക്തിയേക്കുറിച്ച് പ്രബന്ധാവതരണം നടത്തും.
അനശ്വര സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അവംലബിച്ച് കേരള യൂണിവേഴ്‌സിറ്റി കലാതിലകം അപര്‍ണ എസ്. അനില്‍ അവതരിപ്പിക്കുന്ന ഏകാംഗനാവതരണം ഇതേത്തുടര്‍ന്ന് അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."