അഞ്ചാമത് മലയാളിരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
വര്‍ക്കല: മലയാള സാംസ്കാരിക വേദിയുടെ അഞ്ചാമത് മലയാളിരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിനോയ് വിശ്വം (പൊതുപ്രവര്‍ത്തനം), ഡോ. ഡി. ബാബുപോള്‍ (സാംസ്കാരികം), പത്മശ്രീ ഷാജി എന്‍ കരുണ്‍ (സിനിമ), ഡോ. ജോര്‍ജ് ഓണക്കൂര്‍ (സാഹിത്യം), എ. ബഷീര്‍ (ജീവകാരുണ്യം), കെ.എം ഷെരീഫ് കുഞ്ഞ് (പ്രവാസി ക്ഷേമം), ഡോ. ജെയിംസ് പ്രേംകുമാര്‍ (സാമൂഹ്യ ക്ഷേമം), ഡോ. സുല്‍ഫി എന്‍ (ആതുരസേവനം), ഇ.എന്‍ താരീഖ് (എന്റര്‍പ്രണര്‍) എന്നിവര്‍ക്കാണ് മലയാളിരത്ന പുരസ്കാരം. യുവരത്ന പുരസ്കാരം കെ.എസ് ശബരീനാഥന് എം.എല്‍.എക്കും സമ്മാനിക്കും. മുന്‍ എം.പി തലേക്കുന്നില്‍ ബഷീര്‍, മുന്‍ മന്ത്രി പന്തളം സുധാകരന്, സ്വാമി സൂക്ഷാനന്ദ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിര്‍ണയം നടത്തിയത്.
15ന് രാവിലെ 10ന് വര്‍ക്കല ടൗണ്‍ഹാളില്‍ സംഘടിപ്പിക്കുന്ന ഒന്‍പതാം വാര്‍ഷിക സാംസ്കാരിക സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കുമെന്ന് മലയാള സാംസ്കാരിക വേദി ചെയര്മാന് അന്‍സാര്‍ വര്‍ണന, ജനറല്‍ സെക്രട്ടറി ജി.ബദരീനാഥ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."