ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം
കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവിലെ നഗരസഭ ഫ്ളാറ്റില്‍ നിന്നും നാല് വയസ്സുകാരന് വീണ് പരുക്കേറ്റ സംഭവത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇടതുമുന്നണി നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു.
നിര്‍മാണം പൂര്‍ത്തിയാകാത്ത ഫ്ളാറ്റില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളെ കയറ്റി താമസിപ്പിക്കുന്നത് അപകടകരമാണെന്ന് നഗരസഭ ചെയര്‍മാനും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും ബി.ജെ.പി. നേതൃത്വത്തിനോട് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ മുന്നറിയിപ്പുകളെ ധിക്കരിച്ച് രാഷ്ടീയ മുതലെടുപ്പിന് വേണ്ടി ബി.ജെ.പി. നേതാക്കളും കൗണ്‍സിലര്‍മാരും ആറ് കുടുംബങ്ങളെ ഫ്ളാറ്റില്‍ നിര്‍ബന്ധിച്ച് താമസിപ്പിക്കുയാണുണ്ടായത്. തുടര്‍ന്നുണ്ടായ അപകടത്തിന് ഉത്തരവാദി ബി.ജെ.പി നേതാക്കളാണെന്നും അവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലിസ് തയ്യാറാവണമെന്നും ഇടതുമുന്നണി നേതാക്കളായ കെ.ആര്. ജൈത്രന്‍, സി.കെ. രാമനാഥന് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."