HOME
DETAILS
MAL
റിമാന്‍ഡ് പ്രതിയുടെ മരണം: കര്‍ശന നടപടി വേണമെന്ന് ചെന്നിത്തല
backup
October 13 2020 | 01:10 AM
തിരുവനന്തപുരം: ജയില്‍ വകുപ്പിനു കീഴിലുള്ള തൃശൂരിലെ കൊവിഡ് നിരീക്ഷണകേന്ദ്രമായ അമ്പിളിക്കലയില്‍ റിമാന്‍ഡ് പ്രതി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ ജയില്‍ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കഞ്ചാവ് വിറ്റെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി ഷെമീറിനെയും ഭാര്യയെയും കഴിഞ്ഞ സെപ്റ്റംബര്‍ 30നാണ് തൃശൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്യപ്പെട്ട ഷെമിറിനെ കൊവിഡ് നിരീക്ഷണകേന്ദ്രത്തിലെത്തിച്ചതിന്റെ പിറ്റേന്ന് മരിക്കുകയായിരുന്നു.
നിരീക്ഷണകേന്ദ്രത്തിലെ ജീവനക്കാര്‍ ഷെമീറിനെ മര്‍ദിക്കുന്നത് കണ്ടെന്ന് ഷെമീറിന്റെ ഭാര്യയും കൂട്ടുപ്രതികളും മൊഴി നല്‍കിയിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതവും ക്രൂരമര്ദനവുമാണ് മരണകാരണണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ടെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."