HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വരുന്നു

  
backup
May 10 2017 | 01:05 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95

ന്യൂഡല്‍ഹി: കര്‍ണാടകയുള്‍പ്പെടെ കോണ്‍ഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ എ.ഐ.സി.സി നേതൃത്വത്തില്‍ കാര്യമായ അഴിച്ചുപണി വരുന്നു. തെരഞ്ഞെടുപ്പു നടക്കാനുള്ള സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള നേതാക്കളെ ദേശീയ ചുമതലകളില്‍നിന്ന് ഒഴിവാക്കി സംസ്ഥാനങ്ങളില്‍ സജീവമാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക വലിയ സംസ്ഥാനമായ കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടി. ഇതിനായി കര്‍ണാടകയില്‍ സ്വാധീനമേറെയുള്ള മുന്‍ മുഖ്യമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കര്‍ണാടകയിലെ പ്രചാരണ രംഗത്ത് സജീവമാക്കും. നിലവില്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് സഭാകക്ഷിനേതാവാണ് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഖാര്‍ഗെ. പുതിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനുള്ള നിര്‍ദേശം ഖാര്‍ഗെയ്ക്ക് രാഹുല്‍ നല്‍കിയതായാണ് സൂചന.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി സിദ്ധരാമയ്യ തന്നെയാകുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനമാകും ഖാര്‍ഗെയ്ക്ക് ഉണ്ടാവുക. കോണ്‍ഗ്രസിന്റെ ദലിത് മുഖമായ ഖാര്‍ഗെയ്ക്ക് ആ നിലയ്ക്കുള്ള പ്രതിച്ഛായയും തെരഞ്ഞെടുപ്പില്‍ അനുകൂലമാക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലും രാഹുലിനുണ്ട്.
തന്റെ വിശ്വസ്തനായ കെ.സി വേണുഗോപാലിനെ എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായി നിയമിച്ച് കര്‍ണാടകയുടെ സംഘടനാ ചുമതലയും അദ്ദേഹത്തിന് രാഹുല്‍ ഗാന്ധി കൈമാറിയിരുന്നു. ദ്വിഗ്‌വിജയ് സിങ്ങിനെ മാറ്റിയാണ് വേണുഗോപാലിന് കര്‍ണാടകയുടെ ചുമതല നല്‍കിയത്. ഗോവയില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സര്‍ക്കാറുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതാണ് ഗോവയുടെ ചുമതലയുണ്ടായിരുന്ന ദ്വി ഗ്‌വിജയ് സിങ്ങിന് വിനയായത്. ഇതേമാതൃകയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള സംഘടനാ പരിഷ്‌ക്കരണത്തിനും നേതൃമാറ്റത്തിനും കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.
കോണ്‍ഗ്രസിന് സ്വാധീനമുള്ളതും ബി.ജെ.പി തുടര്‍ ഭരണം നടത്തുന്നതുമായ മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ക്കും രാഹുല്‍ മുന്‍ഗണന നല്‍കുന്നുണ്ട്. മധ്യപ്രദേശുകാരനായ മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥിനെ മാറ്റി യുവ നേതാക്കളെ പരീക്ഷിക്കാനുള്ള നീക്കവും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. അടുത്തിടെ കമല്‍നാഥ് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇത് വിലപേശല്‍ തന്ത്രത്തിന്റെ ഭാഗമായി കമല്‍നാഥ് തന്നെ മുന്‍കൈ എടുത്ത് പ്രചരിപ്പിച്ചതാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലേക്ക് തന്റെ വിശ്വസ്തരെ നിയോഗിക്കാനുള്ള തീരുമാനം രാഹുല്‍ മുന്നോട്ടുവച്ചത്. ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ യുവശബ്ദമായ ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന് വിവരമുണ്ട്.
പല കാരണങ്ങളാല്‍ ബി.ജെ.പി പ്രതിരോധത്തിലായ ഗുജറാത്തും കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നുണ്ട്. സംഘടനാ സംവിധാനം ഗുജറാത്തില്‍ ശക്തമാക്കാനാണ് ഇപ്പോള്‍ പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്. എ.ഐ.സി.സി അഴിച്ചുപണിയില്‍ ഗുജറാത്തില്‍നിന്നുള്ള നേതാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago