പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാന്
തെഹ്റാന്: പാകിസ്താനില്‍ ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളുണ്ടെന്നും വേണ്ടിവന്നാല്‍ പാകിസ്താനില്‍ ചെന്ന് ആക്രമണം നടത്തുമെന്നും ഇറാന്. പാകിസ്താന് അതിര്‍ത്തിയില്‍ രണ്ടാഴ്ച മുന്‍പ് 10 സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഇറാന്റെ വിശദീകരണം. ഭീകരരെ താമസിപ്പിക്കുന്ന പ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്നും ഇറാന് സൈനിക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഖേരി മുന്നറിയിപ്പ് നല്കി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ തടയേണ്ടത് പാകിസ്താനാണ്. അത്തരം പ്രവര്‍ത്തനം തടയാന്‍ പാകിസ്താന് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്-പാകിസ്താന് അതിര്‍ത്തിക്കടുത്ത് മിര്ജാവേയ്്ക്കടുത്തുണ്ടായ ആക്രമണത്തിലാണ് ഇറാന് അതിര്‍ത്തി രക്ഷാ സേനയിലെ 10 സൈനികര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കാനും ഭീകരരുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബഖേരിയെ ഉദ്ധരിച്ച് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭീകരരുടെ ആക്രമണം തുടര്‍ന്നാല്‍ അവരുടെ കേന്ദ്രങ്ങള്‍ എവിടെയായാലും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാന്റെ പരാമര്‍ശത്തിനെതിരേ പാകിസ്താനിലെ ഇറാന് സ്ഥാനപതിയെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.
ഇത്തരം പ്രസ്താവന ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പാകിസ്താന് പറഞ്ഞു. കഴിഞ്ഞ മൂന്നിന് ഇറാന് വിദേശകാര്യ മന്ത്രി ഇസ്ലാമാബാദ് സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണത്തെ തുടര്‍ന്ന് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."