സഊദിയിലേക്ക് ദുബൈ വഴി മലയാളി കുടുംബങ്ങളും എത്തിത്തുടങ്ങി
റിയാദ്: കൊവിഡ് പ്രതിസന്ധികൾക്കിടെ പ്രവേശനം ഭാഗികമായി അനുവദിച്ച സഊദിയിൽ മലയാളി കുടുംബങ്ങളും എത്തിത്തുടങ്ങി. ഇന്ത്യയിൽ നിന്ന് നേരിട്ട് സഊദിയിലേക്ക് വിമാന സർവ്വീസുകൾ ഇല്ലാത്തതിനെ തുടർന്ന് ദുബായ് വഴിയാണ് നിലവിൽ സഊദിയിലേക്ക് ഇന്ത്യക്കാർ പ്രവേശിക്കുന്നത്. ഇതേ മാർഗ്ഗമുപയോഗിച്ചാണ് മലയാളി കുടുംബം കഴിഞ്ഞ ദിവസം സഊദിയിൽ തിരിച്ചെത്തിയത്. കോഴിക്കോട് സ്വദേശിയും ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബമാണ് ദുബായ് വഴി സഊദിയിലേക്ക് പ്രവേശിച്ചത്.
നേരത്തെ ദുബായിൽ എത്തിച്ചേർന്ന ഇവർ ഇവർ ഇവിടെ പതിനാല് ദിവസത്തിനു ശേഷമാണ് സഊദി എയർവേസ് വഴി ജിദ്ദയിൽ ഇറങ്ങിയത്. കോഴിക്കോട്ടെ സ്വകാര്യ ട്രാവൽസ് വഴി എടുത്ത ദുബായ് പാക്കേജ് വഴിയായിരുന്നു ഇവർ സഊദിയിലേക്കുള്ള മടക്കം ആസൂത്രണം ചെയ്‌തത്. പതിനാല് ദിവസത്തിനുളിൽ ഇന്ത്യയിൽ ഉള്ളവർക്ക് സഊദിപ്രവേശനം അനിവദിനീയമില്ലെന്നിരിക്കെ പതിനാല് ദിവസം ദുബൈയിൽ കഴിഞ്ഞ ശേഷമാണ് ഇപ്പോൾ മലയാളികളടക്കമുള്ള ഇന്ത്യക്കാർ സഊദിയിലേക്ക് പ്രവേശിക്കുന്നത്.
ഇതിനായി ട്രാവൽസുകൾ പ്രത്യേക പാക്കേജുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. ദുബായിലെത്തിയ ശേഷം സഊദിയിലേക്ക് യാത്ര തുടരണമെങ്കിൽ പിസിആർ ടെസ്‌റ്റ് നടത്തി നെഗറ്റിവ് ആണെന്ന റിസൾട്ട് ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."