'ഹിന്ദു മുസ്ലിം ഐക്യം ഇത്രയേറെ അസ്വസ്ഥമാക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇന്ത്യയെ ബഹിഷ്‌ക്കരിക്കാത്തതെന്ത്'- സംഘ്പരിവാറിന്റെ ബോയ്‌ക്കോട്ട് തനിഷ്‌ക്കിനെതിരെ ശശി തരൂര്‍
ന്യൂഡല്‍ഹി: സംഘ്പരിവാറിന്റെ #ബോയ്‌ക്കോട്ട് തനിഷ്‌ക്ക് ആഹ്വാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഹിന്ദു-മുസ്ലിം ഐക്യം ഇത്രയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് സംഘ്പരിവാര്‍ ഈ ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഹിന്ദു മുസ്ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
' മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ' ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
So Hindutva bigots have called for a boycott of @TanishqJewelry for highlighting Hindu-Muslim unity through this beautiful ad. If Hindu-Muslim “ekatvam” irks them so much, why don’t they boycott the longest surviving symbol of Hindu-Muslim unity in the world -- India? pic.twitter.com/cV0LpWzjda
— Shashi Tharoor (@ShashiTharoor) October 13, 2020
ഹൈന്ദവ മതവിശ്വാസിയായ മരുമകളുടെ ബേബി ഷോവര്‍ ചടങ്ങ് ആഘോഷിക്കുന്ന മുസ്ലിം കുടുംബത്തിന്റെ കഥയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. തുടരെയുള്ള ഹിന്ദുത്വ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പരസ്യം തനിഷ്‌ക് ജ്വല്ലറി പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."