കേരളത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച താഴോട്ട്: കൃഷി മന്ത്രി
കൊടുങ്ങല്ലൂര്‍: കേരളത്തില്‍ നിലവില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ച താഴോട്ടാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ശ്രീ നാരയണപുരത്ത് നടന്ന ആത്മ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയുടെ സമസ്ത രംഗങ്ങളിലും പ്രതിസന്ധി പ്രകടമാണ്, കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു. ഓണക്കാല വിപണി ലക്ഷ്യമിട്ട് കര്‍ഷക കൂട്ടായ്മയുടെ സഹകരണത്തോടെ സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി കൃഷി ചെയ്തടുക്കുന്നതിനായി ഓണ സമൃദ്ധി എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്.
പച്ചക്കറി ഉത്പാദന രംഗത്ത് സ്വയം പര്യാപ്തതയാണ് സര്‍ക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.
ശ്രീ നാരയണപുരം തേവര് പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ മുഖ്യാത്ഥിയായിരുന്നു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ജില്ലാ പഞ്ചായത്തംഗം കെ.എ നൗഷാദ്, ശ്രീനാരയണപുരം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ മല്ലിക, ഇ.വി രമേഷ്, ജോസഫ് പള്ളന്‍, മേഴ്സി തോമസ്, സംസാരിച്ചു.
സംഗമത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ വി.എസ് റോയ് വിഷയാവതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."