ഖാസി സി.എം അബ്ദുല്ല മൗലവി കേസ്: മെഡിക്കല്‍ ഓട്ടോപ്‌സി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം - സമസ്ത
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരു സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് ശാസ്ത്രീയ തെളിവെടുപ്പ് (ഓട്ടോപ്‌സി) നടത്തിയ പോണ്ടിച്ചേരി ജിഗ്മറിലെ വിദഗ്ധ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശ്രദ്ധേയവും സ്വാഗതാര്‍ഹവുമാണെ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
തുടക്കം മുതല്‍ സമസ്തയും ഖാസിയുടെ ബന്ധുക്കളും ബഹുജനങ്ങളും ആവര്‍ത്തിച്ചു വ്യക്തമാക്കിയ നിലപാടുകളുടെ സാധൂകരണമാണ് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞത്. സാത്വികനും സേവന നിരതനുമായ ഒരു പണ്ഡിതന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിഷ്പക്ഷവും മുന്‍ധാരണയോട് കൂടിയല്ലാത്തതുമായ അന്വേഷണമാണ് വേണ്ടത്. അതിന് ബന്ധപ്പെട്ടവര്‍ തയാറാവണം. സത്യം പുറത്ത് വരുന്നത് വരെ സമസ്ത ഈ കേസിന്റെ കൂടെയുണ്ടാകും. നിയമപരമായും സംഘടനപരമായും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."