മാലിന്യമുക്ത കോഴിക്കോടിനായി ലയണ്‍സ് ക്ലബും കോര്‍പറേഷനും കൈകോര്‍ക്കുന്നു
കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സും കോര്‍പറേഷനുമായി സഹകരിച്ച് മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ആയിരം ബയോഗ്യാസ് പ്ലാന്റുകള്‍ നഗരപരിധിയിലുള്ള വീടുകള്‍ക്ക് നല്‍കും. പതിമൂവായിരത്തിയഞ്ഞൂറ് രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇതില്‍ അയ്യായിരം രൂപ ശുചിത്വമിഷന് സബ്സിഡിയായി നല്‍കും. അയ്യായിരം രൂപയുടെ അന്‍പത് ശതമാനമായ 2500 രൂപ ലയണ്‍സ് ക്ലബ് നല്‍കും. ആറായിരം രൂപ ഉപഭോക്തൃവിഹിതമാണ്.
ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നത് കോര്പറേഷന് കാലക്രമത്തില്‍ നിര്‍ത്തുമെന്ന് കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ഗോപകുമാര്‍ അറിയിച്ചു. അവ ഉറവിടങ്ങളില്‍ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതികള്‍ നഗരവാസികള്‍ നിര്‍ബന്ധമായും സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ. ശിവപ്രസാദ്, പി. ശ്രീജിത്ത്, പി. ചന്ദ്രന്, ലയണ്‍ സുബൈര്‍ കൊളക്കാടന്‍, വിഷോഭ് പനങ്ങാട്ട്, കൗണ്‍സിലര്‍ ബാബുരാജ്, ഡോ.ഗോപകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."