സത്യപ്രതിജ്ഞ വ്യാഴാഴ്ച
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി വ്യാഴാഴ്ച (മെയ് 30) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 30ന് രാത്രി 7മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ .രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യപ്രതിജ്ഞ സംബന്ധിച്ച വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
The President will administer the oath of office and secrecy to the Prime Minister and other members of the Union Council of Ministers at 7 pm on May 30, 2019, at Rashrapati Bhavan
— President of India (@rashtrapatibhvn) May 26, 2019
കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭാംഗങ്ങളുടെ പേരുവിവരങ്ങളും സത്യപ്രതിജ്ഞയുടെ സമയവും തിയതിയും അറിയിക്കാന്‍ രാഷ്ട്രപതി മോദിയോട് നിര്‍ദേശിച്ചു.
ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് മോദി രാഷ്ട്രപതിയെ കാണാന്‍ രാഷ്ട്രപതിഭവനിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് മുന്‍പായി മോദി സ്വന്തം മണ്ഡലമായ വരാണസിയും ഗുജറാത്തിലെ ജന്മനാടും സന്ദര്‍ശിക്കും. എന്‍.ഡി.എ ഘടകകക്ഷികളുടെ സംയുക്ത സംഘം നരേന്ദ്രമോദിയെ സഖ്യത്തിന്റെ നേതാവായി തെരഞ്ഞെടുത്തുവെന്നുകാണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരിട്ട് കത്തുനല്‍കിയിരുന്നു. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.
The President requested @narendramodi to:
— President of India (@rashtrapatibhvn) May 25, 2019
i) advise him about the names of others to be appointed members of the Union Council of Ministers; and
ii) indicate the date and time of the swearing-in-ceremony to be held at Rashtrapati Bhavan
Exercising powers vested in him under Article 75 (1) of the Constitution of India, President Kovind, today appointed @narendramodi to the office of Prime Minister of India pic.twitter.com/xrs5jgCGkF
— President of India (@rashtrapatibhvn) May 25, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."