ജാമ്യത്തുകയടക്കാന്‍ പണമില്ല, ഡല്‍ഹി വംശഹത്യാ കേസില്‍ ജാമ്യം കിട്ടിയിട്ടും നൂര്‍ മുഹമ്മദ് ജയിലില്‍
ന്യൂഡല്‍ഹി: ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് ഡല്‍ഹി വംശഹത്യയുമായി ബന്ധപ്പെട്ട ഒന്‍പത് കേസുകളില്‍ ജാമ്യം കിട്ടിയിട്ടും യുവാവ് ജയിലില്‍. ഡല്‍ഹിയിലെ സോണിയ വിഹാര്‍ സ്വദേശി നൂര്‍ മുഹമ്മദ് എന്ന 30 കാരനാണ് പുറത്തിറങ്ങാനാവാതെ കഴിയുന്നത്. സംഘം ചേര്‍ന്ന് കലാപുണ്ടാക്കുകയും കടകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് മാര്‍ച്ച് 31നാണ് നൂര്‍ മുഹമ്മദിനെ പൊലിസ് അറസ്റ്റു ചെയ്തത്. പിന്നാലെ ഒന്‍പത് കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് നൂര്‍മുഹമ്മദിനെതിരേ ചുമത്തുകയും ചെയ്തു.
എന്നാല്‍, പൊലിസ് ചുമത്തിയ കേസുകളില്‍ നൂര്‍ മുഹമ്മദിന്റെ പേര് മാത്രമേ ഉള്ളൂവെന്നും ഒറ്റക്ക് സംഘം ചേരാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഒക്ടോബര്‍ അഞ്ചിന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ജാമ്യം അനുവദിച്ചു. എട്ടു കേസുകളില്‍ 20,000 രൂപ വീതവും ഒരു കേസില്‍ 15,000 രൂപയുമടക്കം 1,75,000 രൂപയാണ് ജാമ്യത്തിനായി കെട്ടിവെക്കേണ്ടത്. എന്നാല്‍ നൂര്‍ മുഹമ്മദിന്റെ കയ്യില്‍ പണമില്ല. 22 കാരിയായ ഭാര്യ ഫാത്തിമ ബീഗത്തിന് ഇത്രയും പണം കണ്ടെത്താനും കഴിയില്ല.
അറസ്റ്റിലായതിന് ശേഷം ഫാത്തിമ ബീഗത്തിന് നൂര്‍ മുഹമ്മദിനെ കാണാനോ ഫോണ്‍ വഴി സംസാരിക്കാനോ സാധിച്ചിട്ടില്ല. പ്രണയ വിവാഹമായതിനാല്‍ ബന്ധുക്കളുടെ സഹായവുമില്ല. ബി.ജെ.പി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷ പ്രസംഗത്തിന് പിന്നാലെയാണ് വടക്കു കഴിക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ വംശീയാതിക്രമം നടന്നത്. അതിക്രമത്തില്‍ അക്രമികള്‍ക്കൊപ്പം പൊലിസ് കൂട്ടുനിന്നതിന്റെ വിഡിയോ ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, പൊലിസ് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും അതിക്രമത്തിന് ഇരയായ മുസ്‌ലിംകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."