റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരേ ജനകീയ കണ്വന്ഷന് 11ന്
കോഴിക്കോട്: റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരേ ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജനകീയ കണ്വന്ഷന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 11ന് വൈകിട്ട് 4.30ന് റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടക്കുന്ന കണ്വന്ഷന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.
1888-ല്‍ സ്ഥാപിച്ചതും ഏറെ ചരിത്രപ്രാധാന്യമുള്ളതും നിലവില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളതുമായ റെയില്‍വേ സ്റ്റേഷനെയാണ് സര്‍ക്കാര്‍ സ്വകാര്യ ലോബികള്‍ക്ക് തീറെഴുതാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. റെയില്‍വേ പ്ലാറ്റ്ഫോം, സ്റ്റേഷന് കെട്ടിടങ്ങള്‍, പാര്‍ക്കിങ് ഏരിയ, റെയില്‍വേ ലൈനുകളുടെ 20 അടിക്ക് മുകളിലുള്ള ഭാഗം എന്നിവ സ്വകാര്യ സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.പ്രതിദിനം ശരാശരി മുപ്പതിനായിരത്തോളം യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷനെ സ്വകാര്യവല്‍ക്കരിക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നും ജനകീയ സമരത്തിലൂടെ ഇതിനെ നേരിടുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാത്യു സിറിയക്, കെ. മനോജ്കുമാര്‍, മുകുന്ദന്, ആര്.ജി പിള്ള പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."