HOME
DETAILS
MAL
തെക്കന്‍ സഊദിയില്‍ നേരിയ ഭൂചലനം
backup
September 10 2018 | 12:09 PM
റിയാദ്: സഊദിയിലെ തെക്കന്‍ പട്ടണമായ ദഹറാന്‍ അല്‍ ജുനൂബില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ദഹറാന്‍ അല്‍ ജുനൂബ് പട്ടണത്തില്‍നിന്ന് 70 കി.മീ അകലെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ നാല് രേഖപ്പെടുത്തിയതായി സഊദി ജിയോളജിക്കല്‍ അതോറിറ്റി വക്താവ് താരിഖ് അബാ അല്‍ ഖലീല്‍ അറിയിച്ചു.
ഞായറാഴ്ച രാവിലെ 7.29 നായിരുന്നു ഭൂചലനം. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം യമന്‍ അതിര്‍ത്തിയുടെ തെക്കുപടിഞ്ഞാറാണെന്നാണ് കണ്ടെത്തല്‍. ദഹറാന്‍ പട്ടണത്തിനു തെക്കു ഭാഗത്തു കൂടാതെ, ചില സമീപ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായെങ്കിലും അപകടങ്ങളോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."