കൊട്ടിയൂര്‍ ഉത്സവ ലഹരിയിലേക്ക്; പ്രക്കൂഴം നാളെ
കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മോഹോത്സവ തിയതി നിശ്ചയിക്കുന്ന മേട വിശാഖ പ്രക്കൂഴം നാളെ ഇക്കരെ കൊട്ടിയൂരില്‍ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തില്‍ തിയതി കുറിക്കും. തണ്ണീര്‍ കുടി ചടങ്ങും പ്രക്കൂഴം നാളില്‍ നടക്കും. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാന്‍, പുറംകലയന്‍, ജന്മാശാരി, പെരുവണ്ണാന്‍ തടങ്ങിയവരാണ് തണ്ണീര്‍കുടി ചടങ്ങ് നടത്തുക. അക്കരെക്ഷേത്ര അടിയന്തരക്കാരായ ക്ഷേത്ര ഊരാളന്മാര്‍, കണക്കപിള്ള, സമുദായി എന്നിവരുടെ സാന്നിധ്യത്തിലാണ് മഹോത്സവ നാളുകള്‍ കുറിക്കുക. അവില്‍ സമര്‍പ്പണം, നെല്ലളവ്, അരിയളവ് തുടങ്ങിയവയാണ് പ്രക്കൂഴം നാളുകളിലെ മറ്റു ചടങ്ങുകള്‍. അര്‍ധരാത്രി ആയില്യാര്‍ക്കാവില്‍ ക്ഷേത്രം ജന്മശാന്തി പടിഞ്ഞീറ്റ രാമചന്ദ്രന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഗൂഢപൂജ നടക്കും. പ്രക്കൂഴം കഴിയുന്നതോടെ നെയ്യമൃത് സംഘങ്ങളും ഇളനീര്‍ക്കാരും മഠങ്ങളില്‍ കഠിന വ്രതം ആചരിക്കാന്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."