രണ്ടു തവണ കൊവിഡ് ബാധിച്ച സ്ത്രീ മരിച്ചു, ലോകത്ത് ആദ്യത്തെ സംഭവമെന്ന് റിപ്പോര്‍ട്ട്
ആംസ്റ്റര്‍ഡാം: രണ്ടു തവണ കൊവിഡ് പിടിപെട്ട സ്ത്രീ മരിച്ചു. ഇങ്ങനെ ഒരാള്‍ മരണപ്പെടുന്നത് ലോകത്തെ ആദ്യത്തെ സംഭവമാണ്. നെതര്‍ലന്‍ഡ്സിലെ 89 കാരിയാണ് മരിച്ചത്. മജ്ജയെ ബാധിക്കുന്ന അപൂര്‍വ ഗണത്തില്‍ പെടുന്ന അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഇവരെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, കൊവിഡിനെ പ്രതിരോധിക്കാനുള്ള സ്വാഭാവിക പ്രതിരോധ ശേഷി ഇവര്‍ക്കുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ വാദം.
കടുത്ത പനിയും കഫക്കെട്ടുമായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇവര്‍ക്ക് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചു ദിവസത്തിനു ശേഷം കൊവിഡ് മുക്തയായി ആശുപത്രി വിട്ടു. 59 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും പനിയും കഫക്കെട്ടും ബാധിച്ചു. ശ്വാസതടസ്സവുമുണ്ടായി. ഒരു തവണകൂടി കൊവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. ആറു ദിവസത്തിനു ശേഷം വീണ്ടും പരിശോധിച്ചു. എന്നാല്‍ രോഗത്തെ പ്രതിരോധിക്കുന്ന ആന്റിബോഡികളൊന്നും ഇവരുടെ രക്തത്തില്‍ രൂപപ്പെട്ടിരുന്നില്ല.
എട്ടാം ദിവസത്തെ കീമോതെറാപ്പിയോടെ നില വഷളായി. രണ്ടാഴ്ചക്കു ശേഷം മരിക്കുകയുമായിരുന്നു.
എന്നാല്‍ നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ഇക്വഡോര്‍ എന്നിവിടങ്ങളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."