HOME
DETAILS

കൊവിഡ്: ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം

  
backup
October 14 2020 | 21:10 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d
 
 
 
കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ തീര്‍ഥാടന കാലത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു സ്‌പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ. പമ്പയിലെ സ്‌നാനം, പമ്പയില്‍ വച്ചുള്ള കെട്ടു നിറയ്ക്കല്‍ എന്നിവ അനുവദിക്കരുത്, പമ്പയിലും സന്നിധാനത്തും നിലയ്ക്കലും വിരിവച്ച് വിശ്രമിക്കുന്നതും തടയണം, സന്നിധാനത്ത് ഒരു കാരണവശാലും തിരക്കുണ്ടാകുന്ന സാഹചര്യം അനുവദിക്കരുത്, 60 വയസ് കഴിഞ്ഞവരെ സന്നിധാനത്തേയ്ക്ക് കടത്തി വിടരുത്, ഏതെങ്കിലും സാഹചര്യത്തില്‍ ക്യൂ വേണ്ടി വന്നാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചിരിക്കണം, പ്രവേശനം പൂര്‍ണമായും വിര്‍ച്വല്‍ ക്യൂവിലേയ്ക്ക് മാറ്റണം, നിലയ്ക്കലില്‍ കൊവിഡ് പരിശോധന നടത്താന്‍ സൗകര്യം ഒരുക്കണം, തുടങ്ങിയ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
ശബരിമലയില്‍ തീര്‍ഥാടകര്‍ എത്തുമ്പോള്‍ തന്ത്രി, മേല്‍ശാന്തി തുടങ്ങിയവര്‍ക്കു കൊവിഡ് ബാധിച്ചാല്‍ തുടര്‍നടപടി എന്തായിരിക്കണം എന്നത് ആലോചിക്കണം. ഭക്തരില്‍ ലക്ഷണങ്ങള്‍ കാണുന്ന സാഹചര്യത്തില്‍ ഒപ്പം വരുന്ന ഭക്തരിലേയ്ക്കുകൂടി പകര്‍ന്നിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ എന്തായിരിക്കണം നടപടി എന്നതിനെക്കുറിച്ചും പദ്ധതി തയാറാക്കണമെന്നും സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. 
ശബരിമല പ്രവേശനം ഇത്തവണ കൊവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചിരുന്നു. 
ഐ.സി.എം.ആര്‍ അംഗീകാരമുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം എന്നതുള്‍പ്പടെ 19 നിബന്ധനകള്‍ അദ്ദേഹം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന റിപ്പോര്‍ട്ടാണ് സ്‌പെഷല്‍ കമ്മിഷണറുടെ ഭാഗത്തുനിന്ന്  ഉണ്ടായിട്ടുള്ളത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago