കരുവാരകുïില് വീïും കുന്നിടിച്ച് നികത്തുന്നു
കരുവാരകുï്: നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയോരത്ത് ടൗണില്‍ കെ.എസ്.ഇ.ബി ഓഫിസിനു സമീപം അനധികൃതമായി കുന്നിടിച്ച് നിരത്തി മണ്ണ് കടത്തുന്നതായി പരാതി. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള ഈ പ്രവൃത്തി നടക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ മൗനത്തിലാണെന്നും ആരോപണമുï്.
മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ കുന്നിടിച്ച് മണ്ണ് കടത്തുന്നതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ ഇതിനെതിരെ നടപടി എടുത്തിരുന്നു. എന്നാല്‍ വീïും ഇവിടെ മണ്ണെടുപ്പ് തുടരുന്നത് അധികൃതരുടെ ഒത്താശയോടെയാണന്നും ആക്ഷേപമുï്. ഇവിടുന്ന് കടത്തുന്ന മണ്ണുപയോഗിച്ച് തണ്ണീര്‍തടങ്ങള്‍ മൂടുന്നതായും പരാതിയുï്. കരുവാരകുï് മേഖലയില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹെക്ടര്‍ കണക്കിന് തണ്ണീര്‍തടങ്ങള്‍ മണ്ണിട്ടുനികത്തിയതായായി ആക്ഷേപമുï്.
ചുരുങ്ങിയ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യാന്‍ അധികൃതരില്‍ നിന്നും അനുവാദം വാങ്ങി ഇതിന്റെ മറവില്‍ ഏക്കര്‍ കണക്കിനു ഉയര്‍ന്ന സ്ഥലങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."