'ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവി': അക്കിത്തത്തിന്റെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി
തൃശൂര്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ വേര്‍പാടില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു.
മന്ത്രി എ കെ ബാലനും അക്കിത്തത്തിന്റെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിന് വിവരണാതീതമായ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ചിരിക്കുന്നത്. മലയാള കവിതയില്‍ ആധുനികതയുടെ വരവറിയിച്ച മനുഷ്യസ്‌നേഹിയായ കവിയാണ് അദ്ദേഹം. മലയാള സാഹിത്യത്തിനും നാടിന്റെ സംസ്‌കാരത്തിനും അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ ജനങ്ങള്‍ എന്നും ഓര്‍ക്കും. കുടുംബാംഗങ്ങളുടെയും ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്ന്
എ കെ ബാലന്‍ പറഞ്ഞു.നിര്യാണത്തില്‍ കോടിയേരി ബാലകൃഷ്ണനും അനുശോചനം രേഖപ്പെടുത്തി.
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. ഭൗതിക ശരീരം കേരള സാഹിത്യ അക്കാദമിയില്‍ രാവിലെ 10.30 തിന് പൊതുദര്‍ശനത്തിന് വെക്കും. ശേഷം കുമരനെല്ലൂരിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."