സുപ്രിംകോടതി വിധിയ്ക്കു ശേഷം മദ്യവില്‍പ്പനയില്‍ വന്‍കുറവെന്ന് ബെവ്കോ
തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന സുപ്രിം കോടതി വിധി നിലവില്‍ വന്നശേഷം സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്‍ വന്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് ബിവറേജസ് കോര്പറേഷന്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 54 ശതമാനത്തിന്റെ കുറവാണ് കണക്കാക്കിയിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ 106 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,078 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഈ ഏപ്രിലില്‍ 972 കോടിരൂപയുടെ വില്‍പ്പനമാത്രമാണ് ഉണ്ടായത്. വിദേശമദ്യ വില്‍പ്പനയില്‍ എട്ട് ശതമാനത്തിന്റെയും ബിയര്‍ വില്‍പ്പനയില്‍ 50 ശതമാനത്തിന്റെയും കുറവുണ്ടായിട്ടുണ്ട്. ഇതുമൂലം111 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്.
ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും ബിയര്‍ വൈന്‍ പാര്‍ലറുകളായിരുന്നു. ഇതുമൂലം സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."