മസ്ജിദുല്‍ ഇജാബയുടെ ആര്‍ഭാടരഹിത വിവാഹ സംഘാടനം ശ്രദ്ധേയമായി
അമ്പലപ്പുഴ: വിവാഹധൂര്‍ത്തിനെതിരേ സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ആര്‍ഭാടരഹിതമായി രണ്ട് നിക്കാഹ് നടത്തി നീര്‍ക്കുന്നം മസ്ജിദുല്‍ ഇജാബ മുസ്‌ലിം ജമാഅത്ത് മാതൃകയായി.
രണ്ട് പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനാവശ്യമായ സ്വര്‍ണ്ണം, വസ്ത്രം, പണവും ജമാഅത്ത് കമ്മിറ്റി നല്‍കി ഇജാബ മദ്‌റസ ഹാളില്‍ നടന്ന നിക്കാഹിന് ഇമാം സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഹൈദറൂസി നേതൃത്വം നല്‍കി.
മഹല്ലിലെ സുമനസുകളാണ് ഇതിനാവശ്യമായ പണം കമ്മിറ്റിക്ക് നല്‍കിയത്.ലളിതമായ ചായ സല്‍ക്കാരത്തിനും വധു വരന്‍മാരെ ആശീര്‍വദിക്കാനും കുടുംബാംഗങ്ങളോടൊപ്പം നിരവധി സാമുദായിക, സാമുഹിക, രാഷ്ട്രീയ നേതാക്കന്‍മാരും പങ്കെടുത്തു.
ജമാഅത്ത് പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങ് കാപ്പ ഉപദേശക സമിതി അംഗം അഡ്വ . എ നിസാമുദ്ദീന്‍ ഉല്‍ഘാടനം ചെയ്തു.
സക്കീര്‍ അല്‍ അഹ്‌സരി , കെ. സി. വേണുഗോപാല്‍ എം.പി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. വിവിധ മഹല്‍ ഇമാമീങ്ങള്‍, ഭാരവാഹികള്‍, ജനപ്രതിനിഥികള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി ഷരീഫ് മൂത്തേടം സ്വാഗതവും ഷഫീഖ് ചേലക്കപ്പള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."