ഇതൊക്കെ സിംപിളല്ലേ..!! ജിറാഫിന്റെ സ്റ്റൈലന്‍ പുല്ലുതീറ്റ; ചിരിപ്പിച്ച് വീഡിയോ
നല്ല നീളന്‍ കഴുത്തുള്ള ജിറാഫുകള്‍ക്ക് ഏത് മരത്തില്‍ നിന്നും ഇലകള്‍ കഴിക്കാന്‍ ഒരു പ്രയാസവുമില്ല. എന്നാല്‍ ഇവ എങ്ങനെയാണ് നിലത്തുള്ള പുല്ല് തിന്നുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇവിടെ ഒരു വീഡിയോ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുക മാത്രമല്ല, നിങ്ങളെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്യും.
കഴുത്തിനെപ്പോലെ കാലുകള്‍ക്കും നീളം കൂടുതലായതിനാല്‍ നിലത്തുള്ള പുല്ല് തിന്നാന്‍ ജിറാഫുകള്‍ക്ക് ഒരല്‍പ്പം പണിപ്പെടേണ്ടിവരാറുണ്ട്. വീഡിയോയില്‍ ജിറാഫ് പുല്ലുതിന്നുന്നത് കാണാം..
I’ve never wondered how a Giraffe eats grass before, but this is majestic! pic.twitter.com/9pjbTugdKm
— Daniel Holland (@DannyDutch) October 12, 2020
ഇരുകാലുകളും അകത്തിവെച്ച് തല താഴേക്ക് താഴ്ത്തി പുല്ല് അകത്താക്കുന്നു.. അത് കഴിഞ്ഞാണ് രസം ..പുല്ല് കഴിച്ചുകഴിഞ്ഞ് ജിറാഫ് കാലുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നത് കാണുമ്പോള്‍ ഇതെന്താ വ്യായാമം ചെയ്യുകയാണോ എന്ന് തോന്നിപ്പോകും.
ഡാനിയേല്‍ ഹോളണ്ടെന്നയാളാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ജിറാഫ് എങ്ങനെയാണ് പുല്ല് കഴിക്കുന്നതെന്ന് ഞാന്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ ഇത് അതിഗംഭീരമായിക്കുന്നു'വെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."