നടപ്പാത ശുചീകരണത്തെ ഹര്‍ത്താല്‍ ബാധിച്ചില്ല
അമ്പലപ്പുഴ: പുന്നപ്ര കളിതട്ട് - ബീച്ച് റോഡിന്റെ ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിതളിച്ചും മാലിന്യം നീക്കന്‍ ചെയ്യാനുമായി ഒരു പറ്റം യുവക്കള്‍ രംഗത്തെത്തി. വാഹനങ്ങള്‍ നിരത്തിലില്ലാതിരുന്നത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കി. റോഡിന്റെ ഇരുവശങ്ങളിലും കുറ്റിക്കാട് പിടിച്ചു കിടക്കുന്നതിനെ തുടര്‍ന്ന് സന്ധ്യക്ക് ശേഷം സമീപത്തുള്ള മില്‍മായുടെ മതില്‍ കെട്ടിനകത്ത് നിന്ന് മതിലിന്റെ അടിയിയിലെ പൊട്ടിപൊളിഞ്ഞ ദ്വാരങ്ങള്‍ക്ക് ഇടയിലൂടെ ഇഴജന്തുക്കള്‍ പുറത്തേക്ക് ഇറങ്ങുക പതിവാണ്. ഇവ നാട്ടുക്കാര്‍ ഭീഷണിയാകുകയാണ്.
പുന്നപ്ര കളിത്തട്ട് ബീച്ച് റോഡില്‍ പല സ്ഥലങ്ങളിലായി തെരുവ് വിളക്ക് തെളിയാതായതിനാല്‍ ഇഴജന്തുക്കള്‍ക്ക് ഇത് അനുഗ്രവുമാണ്. ലോക കേരളാ സഭാ അംഗവും തയ്യില്‍ ട്രസ്റ്റ് ചെയര്‍മാനുമായ തയ്യില്‍ ഹബീബിന്റെയും ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ ജുനൈദ,് അജ്മല്‍ മുല്ലയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പറ്റം യുവാക്കാള്‍ പുന്നപ്ര കളി തട്ട് ബീച്ച് റോഡിന്റെ ഇരുവശങ്ങളിലെയും പാതകള്‍ വൃത്തിയാക്കാന്‍ മുന്നിട്ട് ഇറങ്ങുകയായിരുന്നു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ഇതുവഴി കടന്നുപോയ പുന്നപ്ര എസ്.ഐ അസീമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും മണിക്കൂറുകളോളം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയായി. എന്നാല്‍ ബീച്ച് റോഡില്‍ തെരുവുവിളക്കുകള്‍ തെളിയാത്തത് കരാറുകാരുടെ അനാസ്ഥയാണെന്നും ഇവര്‍ എറണാകുളത്ത് നിന്ന് എത്തി വേണം തെരുവിളക്കുകളുടെ അറ്റകുറ്റപണി നടത്തേണ്ടതെന്നും പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."