ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ആരോഗ്യ പരിശോധന ക്യാമ്പ് വ്യാഴാഴ്ച സനദില്‍
മനാമ: കാന്‍സര്‍ കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ പരിശോധന ക്യാമ്പും ബോധവത്കരണ ക്ലാസുകളും ഈ മാസം 11ന് സനദിലെ ന്യൂ ഇന്ത്യന്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബഹ്റൈന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സ്കൂളുകളിലും കോളജുകളിലും ക്ലബുകളിലും മറ്റും നടത്തി വരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വിശദീകരിച്ചു.
വ്യാഴാഴ്ച കാലത്ത് 7.30 മുതല്‍ ഉച്ച 1.30വരെ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 1000ത്തോളം പേര് പങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാന്‍സര്‍ ബോധവത്കരണ ക്ലാസിന് ഡോ. മറിയം ഫിദ നേതൃത്വം നല്‍കും. വിഷാദരോഗവും ആത്മഹത്യയും സംബന്ധിച്ച ക്ലാസ് ഡോ. ലൈല മാകി അബ്ദുല്‍ ഹുസൈന് നയിക്കും.ഹൃദയാരോഗ്യം സംബന്ധിച്ച് ഹൗറ എസ്. ഖലീല്‍ ഇബ്രാഹിം, ഹൃദയാഘാതം വന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് മഹ്ഫൂദ്, സ്ത്രീ രോഗങ്ങള്‍ സംബന്ധിച്ച് ഡോ.ഗീതിക കല്‍റ എന്നിവര്‍ സംസാരിക്കും.
ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ മുഖ്യാതിഥിയായി പെങ്കടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കിംസ് മെഡിക്കല്‍ സെന്റര്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷെറീഫ് എം. സഹദുല്ല, അമേരിക്കന്‍ ബോണ്‍സ് ആന്റ് ജോയിന്റ്സ് ക്ലിനിക് കണ്‍സള്‍ട്ടന്റ് റുമറ്റോളജിസ്റ്റ് ഡോ. സമീര്‍ നുഹൈലി എന്നിവര്‍ പെങ്കടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ.പി.വി.ചെറിയാന്, ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ജാന്‍ തോമസ്, 'നീല്‍സണ്‍' ഓപറേഷന് മാനേജര്‍ ഉസാമ അബ്ദീന്, വി.കെ. സാമുവല്‍, കെ.ടി.സലീം, സുധീര്‍ തിരുനിലത്ത്, ജോര്‍ജ് കെ.മാത്യു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."