വിഖായ പ്രവര്‍ത്തകരെയും ടോപ്പ് പ്ലസ് നേടിയവരെയും ആദരിച്ചു
പടിഞ്ഞാറങ്ങാടി: പ്രളയത്തിലും, മഴക്കെടുതിയിലും അകപ്പെട്ട് പ്രയാസപ്പെട്ടവര്‍ക്ക് അത്താണിയായി രാവും, പകലും ഭേദമന്യേ കഷ്ടപ്പെട്ട് സഹായ ഹസ്തങ്ങളുമായി പ്രവര്‍ത്തിച്ച തൃത്താല മേഖലയിലെ എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകരെയും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2017-18 വര്‍ഷത്തെ വാര്‍ഷിക പൊതുപരീക്ഷയില്‍ തൃത്താല മേഖലയില്‍ നിന്ന് ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ഥികളെയും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പടിഞ്ഞാറങ്ങാടി റെയ്ഞ്ച് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സൈഫുദ്ധീന്‍ ലത്വീഫിയെയും, മലപ്പുറം വെസ്റ്റ് ജില്ലാ മാതൃക മുഅല്ലിമായി തെരഞ്ഞെടുക്കപ്പെട്ട തൃത്താല മേഖല സമസ്ത പ്രവര്‍ത്തകന്‍ റസാഖ് മുസ്ലിയാരെയും എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖല ആദരിച്ചു. ആദരവ് പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഹൈദരലി ഫൈസി അദ്ധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. അബ്ബാസ് മളാഹിരി കൈപ്പുറം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി എന്നിവര്‍ അനുഗ്രഹ പ്രഭാഷണങ്ങള്‍ നടത്തി. സൈഫുദ്ധീന്‍ ലത്വീഫി ചിറ്റപ്പുറം, കുഞ്ഞുട്ടി ഹാജി ആലൂര്‍, ഹസന്‍ മുസ്‌ലിയാര്‍ ആലൂര്‍, ടി.അസീസ്, കുഞ്ഞാപ്പ ഹാജി കക്കാട്ടിരി, ഹംസ കക്കാട്ടിരി, പി.വി.എസ് ഷാജഹാന്‍, അബൂബക്കര്‍ മാസ്റ്റര്‍ മല, അലി കുമ്പിടി, അബ്ദുള്‍ റഹീം കുമരനെല്ലൂര്‍, ജമാല്‍ ഹുദവി വെള്ളാളൂര്‍, ഷാജി ഒതളൂര്‍, റഫീഖ് അന്‍വരി തലക്കശ്ശേരി, ഫസല്‍ ഒതളൂര്‍, മുഹമ്മദ് ജാബിര്‍ ഫൈസി, ശാഫി ഹുദവി, സി.കെ സാലിം ആലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖല സെക്രട്ടറി നൗഫല്‍ ഫൈസി ആലൂര്‍ സ്വാഗതവും, ത്വയ്യിബ് ഫൈസി ആലൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."