ഗുരുവായൂര്‍ ദേവസ്വം: വൈദ്യുതി വിഭാഗത്തില്‍ അഞ്ച് പേര്‍ക്ക് യോഗ്യതയില്ലെന്ന് കണ്ടെത്തി
ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വം വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരന്‍ ആയ എന്‍ രാജു അടക്കം അഞ്ചു പേര്‍ക്ക് മതിയായ യോഗ്യത ഇല്ലെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി .മുന്‍ ഭരണ സമിതി അംഗമായിരുന്ന രാജുവിനെ കൂടാതെ എ കെ ബാലകൃഷ്ണന്‍ ,കെ വി രാജന്‍ എന്നിവരും താല്ക്കാലിക ജീവനക്കാര്‍ ആയ കെ ആര്‍ വിനോദന്‍ ,പി ജയരാജ് എന്നിവരാണ് മതിയായ യോഗ്യത ഇല്ലാതെ വൈദ്യുതി വിഭാഗത്തില്‍ ജോലി ചെയ്യുന്നത് എന്ന് കണ്ടെത്തിയത് .
എ കെ ബാലകൃഷ്ണന്‍ അസിസ്റ്റന്റ് ലൈന്‍ മാനും ,കെ വി രാജന്‍ സീനിയര്‍ ഓപ്പറേറ്ററുമാണ് . മറ്റു രണ്ടു പേര്‍ ഹെല്‍പ്പര്‍ മാരും .ഇന്ത്യന്‍ ഇലക്ട്രിസിറ്റി റൂള്‍സ് അനുസരിച്ച് മതിയായ യോഗ്യത ഇല്ലാത്ത ആളുകള്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ചെയ്യുന്നു എന്നാരോപിച്ച് ദേവസ്വം വൈദ്യുതി വിഭാഗത്തിലെ രണ്ടാം ഗ്രേഡ് ഓവര്‍സീയര്‍ ആയ കെ ഭവദാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു . ഇതിനെ തുടര്‍ന്നാണ് രണ്ട് മാസത്തിനുള്ളില്‍ ദേവസ്വം വൈദ്യുതി വിഭാഗത്തില്‍ സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെറ്റിലെ ഉദ്ധ്യോഗസ്ഥര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."