കുളത്തിലെ പാറ പൊട്ടിക്കല്‍ തടഞ്ഞു: താലൂക്ക് ഓഫിസിനു മുന്നില്‍ പ്രതിഷേധം
കൊട്ടാരക്കര: ജലദൗര്‍ലഭ്യം മൂലം സ്വന്തം പുരയിടത്തിലുള്ള കുളത്തിലെ പാറപൊട്ടിച്ചു മാറ്റുന്നത് തടഞ്ഞ റവന്യു ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ കര്ഷകന് പോത്തുകളുമായി എത്തി കൊട്ടാരക്കര താലൂക്ക് ഓഫിസിനു മുന്പില് പ്രതിഷേധസമരം നടത്തി.
അമ്പലത്തുംകാല ചാന്തൂര്‍ പാറവിളപുത്തന്‍ വീട്ടില്‍ വിജയകുമാരന്‍ പിള്ളയാണ് വേറിട്ടരീതിയില്‍ സമരം നടത്തിയത്. രാവിലെ 10 മണിയോടെ പോത്തുകളുമായി താലൂക്കോഫിസില്‍ എത്തിയ വിജയകുമാരന്‍ നായര്‍ പോത്തുകളെ ഓഫിസിന് സമീപം കെട്ടിയിട്ടു. സംഭവവിവരമറിഞ്ഞ് കൊട്ടാരക്കര പൊലിസ് സ്ഥലത്തെത്തി.
വിജയകുമാരന്‍ പിള്ളയോട് പരാതി തഹസില്‍ദാര്‍ക്ക് കൈമാറാന്‍ പറഞ്ഞതിന് ശേഷം പൊലിസ് ഈയാളെയും പോത്തുകളേയും താലൂക്കോഫിസ് വളപ്പില്‍ നിന്നും പുറത്താക്കി.
സ്വന്തം കുളത്തിലെ വെള്ളമാണ് കാലികളെ പരിപാലിക്കുന്നതിനും ഉപയോഗിച്ചുവന്നിരുന്നത്. വേനല്‍ കടുത്ത് കുളം വറ്റിയതോടെ കാലികള്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായതായി വിജയകുമാരന്‍ പിള്ള പറയുന്നു.
ഇതേ തുടര്‍ന്ന് കുളത്തിലെ പാറ പൊട്ടിച്ചു മാറ്റാന്‍ കഴിഞ്ഞ ദിവസം ശ്രമം നടത്തി. ഇതറിഞ്ഞ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി പൊട്ടിച്ച പാറ മാറ്റുന്നതും തടഞ്ഞു. വെടി മരുന്ന് ഉപയോഗിക്കാതെ ആപ്പ് വച്ചാണ് താന്‍ പാറപൊട്ടിച്ചതെന്നാണ് കര്ഷകന് പറയുന്നത്.
എന്നാല്‍ വെടിമരുന്നും, ജാക്ക് ഹാമറും ഉപയോഗിച്ചാതിയ റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുമൂലമാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."